entertainment

ഇത് മൂന്നാമത്തെ റിലേഷന്‍ഷിപ്പാണ്, വിവാഹമോചനത്തിന് ശേഷം വേറൊരു റിലേഷന്‍ ഉണ്ടായിരുന്നു- ഷൈന്‍ ടോം ചാക്കോ

സിനിമയിലും ജീവിതത്തിലും വ്യത്യസ്തനാണ് ഷൈന്‍ ടോം ചാക്കോ. സിനിമയിലെ പ്രകടനം കൊണ്ട് അദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്. തന്റെ മനസ്സില്‍ ഉള്ളകാര്യങ്ങള്‍ മറച്ച് വെയ്ക്കാതെ തുറന്ന് പറയുന്ന ശീലമാണ് ഷൈന്‍ ടോം ചാക്കോയ്ക്ക്. ഇതിന്റെ പേരില്‍ അദ്ദേഹം പലപ്പോഴും വിവാദത്തില്‍ ചെന്നു പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിമുഖങ്ങളിലെ പ്രതികരണവും നിലപാടുകളും ചിലപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോളിതാ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് താരം. അതേ സമയം തന്റേത് ഇത് മൂന്നാമത്തെ റിലേഷന്‍ഷിപ്പാണെന്നാണ് നടന്‍ പറയുന്നത്.

എന്റെ ജീവിതത്തിലേക്ക് ഒരു നായിക മാത്രമല്ല മൂന്ന് പേരായി. ആദ്യം വിവാഹം കഴിച്ചിരുന്നു. ഇത് രണ്ടാമത്തെ വിവാഹമാണ്. ഇതിനിടയില്‍ മറ്റൊരു റിലേഷന്‍ഷിപ്പ് കൂടി ഉണ്ടായിരുന്നു. ഇത് ചെറിയ പ്രായം മുതലുള്ള പ്രക്രിയയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ തുടങ്ങിയ കാലം മുതലേ നമുക്കും ഇത്തരം അട്രാക്ഷനൊക്കെ ഉണ്ടാവും. അതൊരു പ്രായമാവുമ്പോള്‍ പ്രണയമാവും.പിന്നെ കല്യാണത്തിലേക്കും എത്തും.

ഇപ്പോഴത്തെ റിലേഷന്‍ ഞങ്ങള്‍ കണ്ടു, പരിചയപ്പെട്ടു, ഇഷ്ടമായി. ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയിരിക്കുകയാണ്. പ്രണയവിവാഹമാണോന്ന് ചോദിച്ചാല്‍ അറിയില്ല. കാരണം നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ട് വിവാഹത്തിലേക്ക് എത്തിയതാണ്. നല്ല രീതിയില്‍ മുന്നോട്ട് പോകാം. അങ്ങനെയല്ലാതെയിരിക്കാം. കാരണം വഴക്കും പ്രശ്‌നങ്ങളും ഇല്ലാത്ത ഒരു പരിപാടി ലോകത്ത് ഇല്ല. പ്രശ്‌നങ്ങളില്ലാത്ത ഒരു ജീവിതവും ഉണ്ടാവില്ല. കാരണം മാതാപിതാക്കളും മക്കളും തമ്മിലൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ലേ എന്നും ഷൈന്‍ ചോദിക്കുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago