entertainment

എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല, അവൾ യങ്ങാണ്, എന്റെ രണ്ടാമത്തെ കല്യാണമല്ലേ ശീലമാണ്- ഷൈൻ ടോം ചാക്കോ

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. ഇടക്ക് താരം പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പ്രണയിനിയായ തനുജയെ കുറിച്ച് സംസാരിക്കുകയാണ് ഷൈൻ. ഇതൊരു ചെറിയ ഫംഗ്ഷൻ ആയാണ് നടത്തിയത്. എൻഗേജ്മെന്റിന് ഒക്കെ ഒരുപാട് ആളുകളെ വിളിക്കേണ്ട കാര്യമില്ലല്ലോ. പെങ്ങളുടെ കല്യാണം ആയതുകൊണ്ടാണ് അന്ന് വീഡിയോ ഒക്കെ വിളിച്ച് ഒരുപാട് ആളുകളെ വിളിച്ചത്.

മാത്രമല്ല ഇതെന്റെ രണ്ടാമത്തെ കല്യാണമല്ലേ. ഇത് ഒരു ശീലമായില്ലേ, പെട്ടെന്ന് ഈസിയായിട്ട് നടത്താൻ പറ്റുന്ന ഒരു കാര്യമാണെന്ന് മനസ്സിലായി. ആദ്യമായിട്ട് നമ്മൾ നടത്തുമ്പോഴാണ് കുറെ പേരുടെ ആവശ്യമൊക്കെ വരുന്നത്. ഇതിപ്പോൾ ഡെയിലി വേണമെങ്കിലും എൻഗേജ്മെന്റ് നടത്താം. അത്ര ഈസി ആയിട്ടുള്ള ഒരു പരിപാടിയാണിത്. അത്ര സീരിയസ് ആയിട്ടല്ല ഇതിനെ കാണുന്നത്. നടത്തുന്ന ഫംഗ്ഷൻ അല്ലല്ലോ, അതിനുശേഷം ഉള്ള കാര്യങ്ങൾക്കല്ലേ ഇംപോർട്ടൻസ്.

ആദ്യകാലത്ത് ബൈബിൾ മുതലേ പറയുന്നതല്ലേ ആണും പെണ്ണും ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ച്. മനുഷ്യൻ ഏകനായിരിക്കുന്നത് കണ്ട കർത്താവ് അവന് ഒരു ഇണയെ തുണയെ കൊടുത്തു എന്നാണ് ബൈബിൾ പറയുന്നത്. ഞങ്ങളുടെ ഫസ്റ്റ് മീറ്റ് എപ്പോഴായിരുന്നു എന്നൊന്നും ആരെയും അറിയിക്കേണ്ട കാര്യമില്ല. അത് അവർക്കും കൂടി ഒക്കെ ആണെങ്കിൽ അല്ലേ ഞാൻ പറയേണ്ട കാര്യമുള്ളൂ.

പിന്നെ രണ്ടുപേർക്കും ഒരുമിച്ച് ചെയ്യാൻ ഇഷ്ടമുള്ള ഹോബി എന്താണെന്ന് ചോദിച്ചാൽ അതെന്തായിരിക്കും നമ്മളൊക്കെ ഭൂമിയിൽ വന്നതെങ്ങനെയാണ്. നിങ്ങളൊക്കെ എങ്ങനെയാണ് ഭൂമിയിൽ വന്നത്. നിങ്ങളുടെ ഫേവറേറ്റ് ആയിട്ടുള്ള ആൾക്കാർ ചേർന്ന് ഫേവറേറ്റ് ആയിട്ടുള്ള കാര്യം ചെയ്യുമ്പോഴല്ലേ. അതിന് എന്തിനാണ് നാണിക്കുന്നത്. ഇതാണ് നമ്മുടെ നാട്ടിലെ ആളുകളുടെ കുഴപ്പം ആണിത് വന്ന വഴിയെ പുച്ഛിക്കുക. അങ്ങനെയാണെങ്കിൽ രണ്ടുപേർക്ക് ചേർന്ന് ചെയ്യാൻ പറ്റുന്ന ഏറ്റവും ഫേവറേറ്റ് ആയിട്ടുള്ള കാര്യം എന്തായിരിക്കും അടി കൂടുക എന്നതല്ലേ.

നമ്മൾ ജനിക്കുന്നതും മരിക്കുന്നതും നമ്മൾ തീരുമാനിക്കുന്നത് അല്ലല്ലോ അതുപോലെ പ്രണയവും സംഭവിച്ചു പോയതാണ്. ഞങ്ങൾ അങ്ങനെ പ്രേമിച്ചു നടന്നിട്ടൊന്നുമില്ല. ചില സമയങ്ങളും ചില ചിന്തകളും വരുമ്പോൾ അങ്ങനെ ആയി പോകുന്നതാണ്. റൊമാൻസ് അല്ല ഇമോഷണൽ ഉള്ള അറ്റാച്ച്മെന്റ് ആണ് ഉണ്ടാകുന്നത്. അത് ചിലപ്പോൾ സെന്റിമെന്റ്സിൽ നിന്നാകാം. ആണുങ്ങൾക്ക് കൂടുതൽ സെന്റിമെന്റ്സിൽ നിന്നാണ് പ്രേമം വരുന്നത്. ഭയങ്കര ഹാപ്പിനസിൽ നിന്ന് ഒരിക്കലും പ്രേമം വരില്ല. പെൺകുട്ടികൾക്ക് അത് വളരെ സാവകാശമേ വരുള്ളൂ. ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞാൽ ഒന്നും അത് പെൺകുട്ടികൾക്ക് പെട്ടെന്ന് വരില്ല. അവർക്ക് അത് വളരെ ഗ്രാജുവലി മാത്രമേയുള്ളൂ വന്നാൽ പോവുകയുമില്ല. ആണുങ്ങൾക്ക് നേരെ തിരിച്ചാണ്. ആണുങ്ങൾക്ക് അത് പെട്ടെന്ന് വന്നിട്ട് പെട്ടെന്ന് പോകുകയും ചെയ്യും. അതേ ആണുങ്ങളുടെ സ്വഭാവം പോലെ തന്നെയാണ് കൈവിട്ട കളിയാണ്.

അവൾ ഇതുവരെ എന്നോട് ഇഷ്ടമാണെന്ന് ഒന്നും പറഞ്ഞിട്ടില്ല, ഞാനാണ് പറഞ്ഞിട്ടുള്ളത് അതുതന്നെയാണ് അവളുടെ ബെസ്റ്റ് ക്വാളിറ്റി. എന്റെ പ്രായം കൊണ്ടൊക്കെയാണ് ഞാൻ അത് പറഞ്ഞത്. അവൾ കുറച്ചുകൂടി യങ്ങാണ്. അവൾക്ക് കുറച്ചുകൂടി ഫ്രീഡം വേണ്ട സമയമാണ്. ഫ്രീഡത്തിന് വേണ്ടിയിട്ടാണ് വീട് വിട്ടു വന്ന താമസിക്കുന്നത്. അതിന്റെ ഇടയിൽ അവർ ഒരിക്കലും ലോക്ക് ആവാൻ ശ്രമിക്കില്ലല്ലോ. പക്ഷേ എനിക്ക് ലോക്ക് ആവാനുള്ള സമയം അതിക്രമിച്ചു പോയിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് വീട്ടിൽനിന്ന് പ്രഷർ ഉള്ളതുകൊണ്ട് നടന്നതാണ്. പക്ഷേ എന്നെ ഒരിക്കലും അവൾ ഇതുവരെ ബുദ്ധിമുട്ടിച്ചിട്ടില്ല.

ഞങ്ങൾ വഴക്കുണ്ടാകുന്ന സ്റ്റേജിൽ ആണെങ്കിൽ പോലും നന്നായിട്ട് ക്ഷമിച്ച് നിൽക്കും. എനിക്ക് ഒട്ടും ക്ഷമയില്ലാത്ത ആളാണ്, അതുകൊണ്ടാണല്ലോ ഇതൊക്കെ പെട്ടെന്ന് നടക്കുന്നത്. ദേഷ്യപ്പെടുക എന്നുള്ളതിലെ ക്ഷമ മാത്രമല്ല എല്ലാ കാര്യത്തിലും എനിക്ക് ക്ഷമ കുറവാണ്. ഞാൻ ഗിഫ്റ്റ് ഒക്കെ മേടിച്ചു കൊടുത്തിട്ടുണ്ട് അത് അത്ര സ്പെഷ്യൽ ഒന്നുമല്ല. സാധാരണ എല്ലാവരും ഉപയോഗിക്കുന്ന സാധനങ്ങളൊക്കെയേ വാങ്ങി കൊടുത്തിട്ടുള്ളൂ. ലാസ്റ്റ് കൊടുത്തത് വളയിട്ടതല്ലേ അത് ഞാനല്ല കൊടുത്തത് പെങ്ങളാണ് ഇട്ടുകൊടുത്തത്. ഞാനൊരു ഫൈറ്റ് ഉണ്ടാക്കി അതാണ് ലാസ്റ്റ് കൊടുത്ത ഗിഫ്റ്റ്. വഴക്കുകൾ ഇല്ലാത്ത റിലേഷൻഷിപ്പ് അധികകാലം നീണ്ടുനിൽക്കുകയില്ല എന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. വഴക്കുണ്ടാവുമ്പോഴാണ് റിലേഷൻഷിപ്പ് കൂടുതൽ സ്ട്രോങ്ങ് ആവുന്നത്. എന്ന് കരുതി എല്ലാവരും വഴക്കുണ്ടാക്കണം എന്നല്ല. ഞങ്ങൾ എപ്പോഴും വഴക്കിടാറുണ്ട്

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago