entertainment

കലോത്സവവേദിയിൽ നിന്ന് ‘മത്സരം തുടങ്ങി, അന്ന് നവ്യ കപ്പടിച്ചു, എനിക്ക് 14-ാം സ്ഥാനവും- ഷൈൻ ടോം ചാക്കോ

നടി നവ്യ നായരുമായുള്ള മത്സരം കലോത്സവ വേദിയിൽ തുടങ്ങിയതാണെന്ന് ഷൈൻ ടോം ചാക്കോ. മോണോ ആക്ടിനാണ് തങ്ങൾ ഒന്നിച്ച് മത്സരിച്ചിരുന്നതെന്നും നവ്യ ജയിക്കുകയും തനിക്ക് സമ്മാനമൊന്നും ലഭിച്ചില്ലെന്നും ഷൈൻ പറഞ്ഞു. ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്ന് റീലും സോഷ്യൽ മീഡിയയും ഒന്നുമില്ലല്ലോ. യുവജനോത്സവത്തിൽ ഏതെങ്കിലും പരിപാടിയിൽ ഹിറ്റടിച്ചാൽ സംവിധായകൻ നമ്മളെ തിരിച്ചറിയും. എന്നിട്ട് സിനിമയിലേക്ക് കൊണ്ടുപോകും. മഞ്ജു വാര്യർ, വിനീത്, മോനിഷ, നവ്യ നായർ തുടങ്ങിയവരെല്ലാം യുവജനോത്സവത്തിൽ നിന്ന് വന്നതാണ്- ഷൈൻ ടോം ചാക്കോ തുടർന്നു.

പ്ലസ് ടുവിന് എത്തിയപ്പോഴാണ് ഞാൻ ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. മോണോ ആക്ടാണ് വഴി. ഡാൻസ് വഴി എത്താൻ കുറച്ചു ബുദ്ധിമുട്ടാണ്. കാരണം ആൺകുട്ടികളു പെൺകുട്ടികളും ഒന്നിച്ചാണ് മത്സരിക്കുന്നത്. പിന്നീട് അതുമാറ്റിയെങ്കിലും ഞാൻ പഠിച്ചില്ല. ഭരതനാട്യവും മോഹിനിയാട്ടവുമൊക്ക കുറച്ച് എക്സ്പെൻസീവാണ്. പഠിക്കാനും വസ്ത്രത്തിനും ആഭരണത്തിനുമൊക്കെ മാർക്കുണ്ട്. മോണോ ആക്ടിന് വലിയ ചെലവൊന്നുമില്ലല്ലോ.

മോണോ ആക്ട് തുടങ്ങാൻ നേരം ലൊക്കേഷനിൽ നിന്ന് നവ്യ നായർ എത്തി. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, സമ്മാനം സിനിമക്കാർ കൊണ്ടുപോകുമെന്ന്. പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. നവ്യക്ക് ഫസ്റ്റ് കിട്ടി. എനിക്ക് പതിനാലാം സ്ഥാനവും. അന്ന് ഞാൻ നവ്യയോട് പറഞ്ഞു, നിങ്ങൾ സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന്. അതിന് മുമ്പത്തെ പ്രാവശ്യമായിരുന്നു നവ്യ കരഞ്ഞത്. അവർ വരുമ്പോൾ കാമറയും മറ്റുമെത്തും. അവരുടെ മോണോ ആക്ട് കഴിഞ്ഞാൽ പിന്നെ കാണാൻ ആരും ഉണ്ടാകില്ല

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago