entertainment

ഇവൻ പണ്ട് കൊക്കെയ്‌ൻ കേസില്‍ അകത്തായവനല്ലേ, ഇവനാണോ സിനിമയില്‍ വലിയ ആള്, പ്രതികരിച്ച്‌ ഷൈൻ ടോം ചാക്കോ

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. ഇടക്ക് താരം പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഇപ്പോളിതാ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാല്‍ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം സമൂഹം കൊടുക്കില്ലെന്ന് പറയുകയാണ് ഷൈൻ ടോം ചാക്കോ. ‘ഒപ്പീസ്’ എന്ന ചിത്രത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള ചടങ്ങിലാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനത്തില്‍ അദ്ദേഹം പ്രതികരിച്ചത്.

‘ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിന് വേണ്ടിയല്ലേ ശിക്ഷിക്കുന്നത്. അങ്ങനെ നന്നാകുമ്പോള്‍ ചോദിക്കും ഇവനൊക്കെ എന്തിനാ നന്നായതെന്ന്?ഒരിക്കല്‍ ഒരു ഐപിഎസുകാരൻ പറഞ്ഞു. ഇവനാണോ സിനിമയില്‍ വലിയ ആള്?. ഇവൻ പണ്ട് കൊക്കെയ്ൻ കേസില്‍ അകത്തായതല്ലേ. പണ്ട് കൊക്കെയ്ൻ കേസില്‍ ശിക്ഷക്കപ്പെട്ടവന് പുറത്തുവന്നാല്‍ നന്നാൻ പറ്റാത്ത അവസ്ഥയാണ്. ഇങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നതെന്നും താരം ചോദിച്ചു.

‘എന്റെ സിനിമകള്‍ക്ക് നിങ്ങള്‍ തരുന്ന പ്രോത്സാഹനം ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങള്‍ ഞാൻ നിങ്ങള്‍ക്ക് മുന്നില്‍ ആടി. അത് കുറച്ചുപേര്‍ക്ക് ഇഷ്ടമായി. കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതില്‍ അഭിപ്രായ വ്യത്യാസമുള്ള പലരുമുണ്ട്. ഞാൻ എന്തൊക്കെയോ അടിച്ചും അടിക്കാതെയുമാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് പലരും പറയുന്നത്.

ആളുകള്‍ എന്റെ അഭിമുഖം കണ്ട് പറയാറുണ്ട്, ഇയാള്‍ ഒരുപാട് മാറിയെന്ന്. അപ്പോള്‍ നേരത്തെ അടിക്കാതിരുന്നപ്പോഴാണ് ശിക്ഷിക്കപ്പെട്ടത്. അടിക്കാത്ത ഒരാളെ പിടിച്ചു കൂട്ടിലാക്കി. അടിക്കുന്നവനാക്കി തീര്‍ത്തു. അതിനാര് ഉത്തരവാദിത്തം പറയും. ഈ പറയുന്ന നിയമങ്ങളും നിയമപീഠങ്ങളും അതിനൊരുത്തരം തരുമോ?’. പുറത്തുള്ളവരെക്കാള്‍ അകത്തുകിടക്കുന്നവരാണ് നിരവരാധികളെന്നെന്നും താരം പറഞ്ഞു

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago