entertainment

ഇൻസ്റ്റാഗ്രാം വഴിയാണ് കണ്ടത്, അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു, മെസേജ് അയച്ചു- ഷൈൻ ടോം ചാക്കോ

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ ആരാധകർക്കിടയിൽ ചർച്ചകയാകുന്നു. ഇന്നലെ വൈകുന്നേരമാണ് ഡാൻസ് പാർട്ടി എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ഷൈൻ ടോം ചാക്കോ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിന് വന്നത് കാമുകിയ്‌ക്കൊപ്പമാണ്. അതോടെ ആരാണ് ആ കാമുകി, ഷൈൻ ടോം ചാക്കോയുടെ തനു എന്ന് തിരച്ചിലിലായി സോഷ്യൽ മീഡിയ

റിയൽ ലൈഫിൽ റൊമാൻസ് ബുദ്ധിമുട്ടില്ല, സിനിമയിൽ കുറച്ചുബുദ്ധിമുട്ടാണെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മഹാറാണി വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് നൽകിയ ഒരു അഭിമുഖത്തിലാണ് ഷൈൻ ടോം ചാക്കോ വിശേഷങ്ങൾ പങ്കിടുന്നത്. മാത്രമല്ല, തന്റെ പ്രണയകഥയെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടിയും ഷൈൻ നൽകുന്നു. ആര് ആരെ പ്രൊപ്പോസ് ചെയ്തു എന്ന് പറയാൻ ആകില്ലെന്നും കൂടെ അങ്ങ് കൂട്ടുക ആയിരുന്നുവെന്നും താരം പറഞ്ഞു.

പത്തിരുപത്തിയഞ്ചുവര്ഷത്തെ ബന്ധമാണ്, എന്തേ, എന്തെങ്കിലും കുഴപ്പം ഉണ്ടോ? എന്ന് ഷൈൻ ചോദിക്കുമ്പോൾ പറയൂ പ്ലീസ് എന്ന് അവതാരക പറയുന്നു. ഇപ്പോൾ കുറച്ചായിട്ടേ ഉള്ളൂ തുടങ്ങിയിട്ട്. ഷൈൻ പറഞ്ഞു തുടങ്ങുന്നു. കണ്ടതും പരിചയപ്പെട്ടതും ഒക്കെ വലിയ ഒരു കഥയാണ്. 1982 ൽ ആയിരുന്നു ഡാഡിയും മമ്മിയും വിവാഹം കഴിക്കുന്നത്. 83 ൽ ഞാൻ ജനിക്കുന്നു. തൃശൂരിൽ ഒളരി എന്നുപറഞ്ഞ സ്ഥലത്ത്.

ആലുവയിൽ ആയിരുന്നു ആദ്യ താമസം, പിന്നീട് പൊന്നാനിയിലേക്ക് പോകുന്നു. അച്ഛന് റേഷൻ കട ആയിരുന്നു, ‘അമ്മ ടീച്ചറും. അന്ന് പൊന്നാനി സ്‌കൂളുകളിൽ പുറത്തൂന്ന് ഉള്ള ടീച്ചർമാർ വന്നാണ് പഠിപ്പിക്കുക. ഇന്നിപ്പോൾ അങ്ങനെ അല്ലാട്ടോ സ്ഥിതി. ഇന്നിപ്പോൾ എല്ലാം മാറി. അവർ തന്നെയാണ് ക്‌ളാസുകൾ എടുക്കുന്നത്

ഒരു വലിയ കഥയാണ്, ലവ് സ്റ്റോറി എന്താ പറയേണ്ടത്. അത് എത്ര കാലം പോകുന്നു, എവിടെ എത്തുന്നു എങ്ങനെ എത്തുന്നു എന്ന് അനുസരിച്ചല്ലേ പറയേണ്ടത്. എവിടെ വച്ച് കണ്ടു എന്ന് ചോദിച്ചാൽ ഭൂമിയിൽ വച്ചാണ് കണ്ടത്, ഈ മണ്ണിൽ വച്ചിട്ട്- ഇൻസ്റ്റാഗ്രാം വഴിയാണ് കണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു, മെസേജ് അയച്ചു- സ്ഥിരം ശൈലിയിൽ ഷൈനിന്റെ മറുപടി പിന്നെയും എത്തി.

പരസ്പരം പ്രൊപ്പോസ് ഒന്നും ചെയ്തില്ല, കൂടെ അങ്ങ് കൂട്ടി. ആരാണ് ആദ്യം തീരുമാനിച്ചത് എന്ന് പറയാൻ ആകുമോ. ഒരാൾ തീരുമാനിച്ചാൽ മറ്റേയാൾ കൂടെ കൂടുമോ? രണ്ടുപേരും കൂടി തീരുമാനിച്ചാൽ അല്ലേ കൂടെ കൂടുന്നത്. അങ്ങനെ അല്ലെ രണ്ടാളും പാർട്ണര്ഷിപ്പിൽ പോകുന്നത്- അല്ലാതെ എന്താണ് ഇപ്പോൾ പറയേണ്ടത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago