entertainment

എല്ലാവര്‍ക്കും അറിയേണ്ടത് താന്‍ കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ എന്നാണ് ഷൈന്‍ ടോം ചാക്കോ

സിനിമയിലും ജീവിതത്തിലും വ്യത്യസ്തനാണ് ഷൈന്‍ ടോം ചാക്കോ. സിനിമയിലെ പ്രകടനം കൊണ്ട് അദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്. തന്റെ മനസ്സില്‍ ഉള്ളകാര്യങ്ങള്‍ മറച്ച് വെയ്ക്കാതെ തുറന്ന് പറയുന്ന ശീലമാണ് ഷൈന്‍ ടോം ചാക്കോയ്ക്ക്. ഇതിന്റെ പേരില്‍ അദ്ദേഹം പലപ്പോഴും വിവാദത്തില്‍ ചെന്നു പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിമുഖങ്ങളിലെ പ്രതികരണവും നിലപാടുകളും ചിലപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഇപ്പോഴിതാ തന്നെക്കുറിച്ച് ആളുകള്‍ക്കുള്ള ധാരണ എന്താണെന്ന് തുറന്ന് പറയുയാണ് ഷൈന്‍ ടോം ചാക്കോ. തന്നെ ആളുകള്‍ വിചാരണ ചെയ്യുന്നതൊന്നും മൈന്‍ഡ് ചെയ്യാറില്ല. എന്റെ കാര്യം ഞാന്‍ തന്നെയല്ലെ നോക്കേണ്ടത്. ഞാന്‍ കള്ള് കുടിച്ചിട്ടാണോ, കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിക്കുന്നതെന്നാണ് പലര്‍ക്കും അറിയേണ്ടത്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ആകുലതയും അതുതന്നെയാണ്. ഒരാള്‍ക്ക് കഴിക്കാന്‍ വല്ലതും കിട്ടുന്നുണ്ടോ. അവന്‍ പട്ടിണി കിടക്കുകയാണോ എന്നൊന്നും ആരും അന്വേഷിക്കാറില്ല. അവന്‍ കള്ള് കുടിക്കാറുണ്ടോ കഞ്ചാവ് വലിക്കാറുണ്ടോ എന്നതാണ് എല്ലാവരുടെയും ശ്രദ്ധ.

അതിനാല്‍ ഇത്തരക്കാരുടെ ആരോപണങ്ങളെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നാണ് ഷൈന്‍ പറയുന്നത്. ഒരു കലാകാരന്‍ അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെര്‍ഫോം ചെയ്യും. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതില്‍ എനിക്കു ഒരു വിഷമവുമില്ലെന്നും താരം പറയുന്നു. വിഷമിക്കാനാണെങ്കില്‍ അതിനുമാത്രമേ നേരമുണ്ടാകൂ എന്നാണ് ഷൈന്‍ ചോദിക്കുന്നത്. തന്റെ കഥാപാത്രങ്ങള്‍ വ്യത്യസ്തമാകുന്നതിനെക്കുറിച്ചും ഷൈന്‍ മനസ് തുറക്കുന്നുണ്ട്. വ്യത്യസ്തനാവണം എന്ന നമ്മള്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല.

എഴുത്തുകാരന്‍ മുതല്‍ സംവിധായകന്‍ വരെ എല്ലാവരും അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങള്‍ നേരത്തേ ചെയ്തതില്‍നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നാണ് താരം പറയുന്നത്. അതേസമയം തന്നെ ആളുകള്‍ക്ക് ഇഷ്ടമല്ലെന്നാണ് ഷൈന്‍ അഭിപ്രായപ്പെടുന്നത്. ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് എനിക്കു കൂടുതലും കിട്ടാറുള്ളത്. അപ്പോള്‍ ഒരു സിനിമയില്‍ ചെയ്ത നെഗറ്റീവ് വേഷത്തിന്റെ അതേ മാനറിസങ്ങളില്‍ അടുത്തതും ചെയ്താല്‍ ശരിയാവില്ല. അഭിനയം എന്നുപറയുന്നത് ഒരു ട്രിക്കാണ്.

കഥയില്‍ പറയുന്ന കാര്യം കാണികളെ കൃത്യമായി അനുഭവിപ്പിക്കാന്‍ കഴിയുന്ന ആ ട്രിക്ക് പഠിച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണ് എന്നാണ് ഷൈന്‍ പറയുന്നത്. വിചിത്രം ആണ് ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമ. ബാലു വര്‍ഗ്ഗീസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അഞ്ചു ചേട്ടാനുജന്‍മാരുള്ള വലിയ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് ചിത്രത്തെക്കുറിച്ച് ഷൈന്‍ പറയുന്നത്. കുമാരിയാണ് റിലീസ് കാത്തു നില്‍ക്കുന്ന മറ്റൊരു ചിത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

32 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

37 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

2 hours ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago