entertainment

പടം നന്നായാലും മോശമായാലും ഗുണം അതിൽ അഭിനയിക്കുന്നവർക്ക് മാത്രം- ഷൈൻ ടോം ചാക്കോ

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. സിനിമ മേഖലയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച്‌ സംസാരിച്ചിരിക്കുകയാണ് നടൻ. ഒരു സിനിമ നന്നായാലും മോശമായാലും അതിന്റെ എല്ലാ ഗുണവും അഭിനേതാക്കൾക്കാണെന്ന് ഷൈൻ പറഞ്ഞു. താരങ്ങൾ പ്രതിഫലം കൂട്ടുന്നത് അവരെ നശിപ്പിക്കുന്നത് തുല്യമാണെന്നും ഷൈൻ പറയുന്നു. നടന്റെ പുതിയ സിനിമയായ മഹാറാണിയുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പടം നന്നായാലും മോശമായാലും അതിൽ അഭിനയിക്കുന്നവർക്ക് മാത്രമാണ് ഗുണം. ഒരുപാട് വർക്കേഴ്സ് ഒരു സിനിമയ്‌ക്ക് വേണ്ടി വർക്ക് ചെയ്യുന്നുണ്ട്. ഒരു ഹിറ്റ് ഉണ്ടാകുന്നത് ഒരാളിൽ നിന്ന് മാത്രമല്ല. അതിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നത് താരങ്ങൾ തന്നെയാണ്.
വർക്ക്‌ ചെയ്യുന്നവർക്ക് ചിലപ്പോൾ ഒരു നൂറ് രൂപ പോലും കിട്ടുന്നില്ല. സംവിധായകരും അഭിനേതാക്കളും മാത്രമല്ല വേറേയും ഒരുപാട് പേരുണ്ടല്ലോ സിനിമയിൽ.

കലാകാരൻമാർക്ക് കാശ് കൂടുതൽ കൊടുക്കുന്നത് ഒരു തരത്തിൽ അവരെ നശിപ്പിക്കുന്നതിന് തുല്യമാണ്. എല്ലാവർക്കും ആവശ്യത്തിന് കാശ് കൊടുത്താൽ മതി. കോടിക്കണക്കിന് കാശ് കൊടുക്കാൻ മാത്രം എന്താണ് ചെയ്യുന്നത്.’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago