crime

ഇരകള്‍ വിവാഹമോചിതര്‍, ലൈംഗികമായി ഉപയോഗിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത് ഉപേക്ഷിക്കും, ഷിനോജിന്റെ ബുദ്ധി അപാരം

തൃശ്ശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയകളെ വലയിലാക്കി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ചറയില്‍ വീട്ടില്‍ ഷിനോജ് എന്ന 35കാരനാണ് പിടിയിലായത്. വിവാഹ മോചിതയായ പാലക്കാട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി വിളിച്ച് വരുത്തിയതാണ് ഷിനോജിന് വിനയായത്.

ഗുരുവായൂര്‍ പോയി വിവാഹം നടത്താമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം യുവതിയെ തൃശ്ശൂരിലെ ലോഡ്ജ് മുറിയില്‍ കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം സ്ത്രീയെ ഉപേക്ഷിച്ച ശേഷം ഷിനോജ് മുങ്ങുകയായിരുന്നു. യുവതി പരാതി നല്‍കിയതോടെ പ്രതി പിടിയിലായി.

അരുണ്‍ ശശി എന്ന പേരിലാണ് ഷിനോജ് ഫേസ്ബുക്കില്‍ അറിയപ്പെടുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് തന്റെ പേര് ഉണ്ണിമോന്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. യഥാര്‍ത്ഥ പേരും വിലാസവും ആരോടും പറഞ്ഞിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും ഡിവോഴ്‌സ് മാട്രിമോണി ഗ്രൂപ്പുകളില്‍ നിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തിയ ശേഷം ഇവരെ പരിചയപ്പെടും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും പറഞ്ഞാണ് ഷിനോജ് അടുത്ത് കൂടുന്നത്. വിവാഹ തീയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും ഇയാള്‍ വിശ്വസിപ്പിക്കും. ഇതിന് ശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. പത്ത് മാസം പ്രായമായ ഒരു കുട്ടിയുടെ അച്ഛനും വിവാഹബന്ധം വേര്‍പെടുത്തിയ ആളുമാണ് ഷിനോജ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

#

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

12 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

40 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

44 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

46 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago