topnews

വീൽചെയറിലിരുന്ന് ശിവദാസൻ സബിതയുടെ കഴുത്തിൽ താലിചാർത്തി

ഇത് വർഷങ്ങളുടെ പ്രണയ സാഫല്യം, ശിവദാസൻ വീൽച്ചെയറിലിരുന്ന് സബിതയ്ക്ക് താലി ചാർത്തി, എട്ട് വർഷം മുമ്പ് വിവാഹത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ അപകടത്തിൽ പരിക്കേറ്റ് അരക്കുതാഴെ തളർന്ന് കിടപ്പിലാവുകയായിരുന്നു വയനാട് വെങ്ങപ്പള്ളി ലാൻസ് കോളനിയിലെ ശിവദാസൻ എന്ന ശിവൻ. ഇതോടെ വിവാഹം മുടങ്ങിയെങ്കിലും ശിവനെ പരിചരിച്ച് കൂടെ നിൽക്കുകയായിരുന്നു മുറപ്പെണ്ണുകൂടിയായ സബിത.

വീട്ടുകാരിൽ നിന്ന് എതിർപ്പ് ഉയർന്നെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു സബിത. കെട്ടിട നിർമാണ ജോലിക്കിടെ വീണാണ് ശിവന്റെ അരക്ക് കീഴ്പോട്ട് തളർന്നുപോയത്. ശിവന്റെ വീടിന് അടുത്തുതന്നെയുള്ള സബിതയുടെയും വീട്. ചികിത്സയുടെയും സബിതയടക്കം ബന്ധുക്കളുടെയും പാലിയേറ്റീവ് പ്രവർത്തകരുടെയും പരിചരണത്തിന്റെയും ഫലമായി ശിവന് ഇപ്പോൾ എഴുന്നേറ്റ് ഇരിക്കാനും വീൽചെയറിൽ സഞ്ചരിക്കാനും കഴിയും

ജനപ്രതിനിധികൾ, വ്യവസായ പ്രമുഖർ, ആരോഗ്യ പ്രവർത്തകർ, ട്രൈബൽ പ്രൊമോട്ടർമാർ, ആശാ വർക്കർമാർ, എസ്കെഎസ്എസ്എഫ് വിഖായ പ്രവർത്തകർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ഒട്ടേറെ പ്രമുഖർ മംഗള മുഹൂർത്തത്തിനു സാക്ഷികളായി. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സക്കീന മുഖ്യാതിഥിയായി.

സി.കെ. ഉസ്മാൻ ഹാജി, ഡോ. മുഹമ്മദ് ഷരീഫ്, വേലായുധൻ ചുണ്ടേൽ, തരിയോട് പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം. ശിവാനന്ദൻ, പി. അനിൽകുമാർ, ശാന്തി അനിൽ, വി. മുസ്തഫ, സഞ്ജിത് പിണങ്ങോട്, ടി. ജോർജ്, കെ.ടി. ഷിബു, പി.കെ. മുസ്തഫ, ജോസ് കാപ്പിക്കളം, ബി. സലിം, പി. രത്നാവതി, കെ. സരിത, സനൽരാജ്, ജൂലി സജി, രാജാമണി, സണ്ണി കുന്നത്ത് എന്നിവർ നേതൃത്വം നൽകി.

Karma News Network

Recent Posts

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

8 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

22 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

25 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago