kerala

ഇനീ കീമോ തെറാപ്പികൾ അല്ല, ശക്തമായ ഇമ്മ്യൂണോ തെറാപ്പി, കാൻസറിന്റെ നാലാം സ്റ്റേജിലും പുഞ്ചിരിയോടെ ശിവ

കാൻസർ എന്ന രോ​ഗത്തോട് അവസാന സ്ററേജിലും പോരാടുന്നതിനിടെ മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ് ശിവകുമാറെന്ന യുവാവ്. തിരുവനന്തപുരം ആർസിസിയിലെ ചികിത്സക്കു ശേഷം ഇപ്പോൾ കോഴിക്കോടുള്ള മൈത്ര ആശുപത്രിയിലാണ് ശിവകുമാർ ഇപ്പോഴുള്ളത്. ഇതുവരെ നാൽപ്പതിൽ മേലെ കീമോതെറാപ്പികൾ നേരിട്ടു വളരെ നല്ല റിസൾട്ടുകൾ എന്നെ തേടി വന്നിട്ടും അസുഖം താത്കാലികമായി നിന്നതിനുശേഷം വീണ്ടും വന്നത് എനിക്ക് ഇതുവരെ ഇമ്മ്യൂണോ തെറാപ്പിയോ അതുപോലെ തന്നെ റേഡിയേഷനോ ട്രാൻസ്‌പ്ലാന്റോ ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് ഇതുവരെ മൂന്നുവട്ടം ട്രാൻസ്‌പ്ലാന്റ് അഡ്മിറ്റ് ആവാൻ ചെന്ന എനിക്ക് അവിടുത്തെ ബെഡ് ഇല്ലായ്‌മ കൊണ്ടാണ് പലവട്ടം ട്രീറ്റ്മെന്റ് വൈകിയതും വീണ്ടും വീണ്ടും അസുഖം തിരികെ വന്നതും അവിടുത്തെ എന്റെ ഡോക്ടർ ശ്രീജിത്ത് സർ ന്റെ പൂർണ പിന്തുണ ഉള്ളതുകൊണ്ടാണ്. ഇനി മുന്നോട്ട് എന്നെ കാത്തിരിക്കുന്ന വിധി മരണമായാലും പുതിയൊരു ജന്മമായാലും ഞാൻ പുഞ്ചിരിച്ചുകൊണ്ട് ഇരു കൈകൾ നീട്ടി സ്വീകരിക്കും അതുപോലെ ആയിരിക്കണം നിങ്ങളോരോരുത്തരും എന്ന് ശിവ പറയുന്നു.

ശിവയുടെ പോസ്റ്റിങ്ങനെ

ഒരു മോർഫിനും ആശ്വാസം പകരാൻ കഴിയാതെ പ്രാണൻ പോകുന്ന വേദനകളിലും കളിലും പുഞ്ചിരിക്കണം കോമാളി കരയാൻ പാടില്ല ല്ലോ ജീവിതമെന്ന തിരക്കഥ എഴുതിയത് നമ്മളല്ലല്ലോ ജീവിതത്തിന്റെ തിരക്കഥ തിരുത്തുവാൻ നമ്മളെക്കൊണ്ടാവില്ല ആരോ എഴുതിയ ജീവിതമെന്ന തിരക്കഥയിൽ അടുത്തതെന്തന്നറിയാതെ ആടിത്തകർക്കുമ്പോഴും കാലം തട്ടിപ്പറിക്കുവാൻ കാത്തിരുന്ന പ്രാണനെ ഊണും ഉറക്കവും ത്യജിച്ചു കാവലിരിക്കുന്ന സഹോദരങ്ങളെ മരണത്തിന്റയും ജീവിതത്തിന്റെയും നൂൽ പാലത്തിലൂടെയാണ് ഇന്നെന്റെ യാത്ര ജീവിതവും മരണവുമായുള്ള ഈ തേരോട്ടത്തിൽ പ്രതീക്ഷ കൈവിടാതെ പ്രതീക്ഷയുടെ പുതിയ പുത്തനുണർവുകളും പുതിയ ചുവടുകളുമായി ഞാനും എന്നെ സ്നേഹിക്കുന്ന ഒരുകൂട്ടം മനുഷ്യരും അതിലുപരി ഞാൻ ആൽമർത്ഥമായി വിശ്വസിക്കുന്ന എന്റെ ഡോക്ടർ Dr രാഗേഷ് രാധാകൃഷ്ണൻ ഇന്ന് രാവിലെ മൈത്ര ഹോസ്പിറ്റലിൽ Dr രാഗേഷ് സർ ന്റെ കീഴിൽ അഡ്മിറ്റ് ആയി അൽമവിശ്വാസത്തോട് കൂടെ മുന്നോട്ട് പോവുകയാണ് സഹോദരങ്ങളെ ഇതുവരെ നിങ്ങളോരോരുത്തരും തന്ന പ്രാർത്ഥനയും സപ്പോർട്ടും തുടർന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെ യാത്ര തുടരുകയാണ്

ഇതുവരെ നാൽപ്പതിൽ മേലെ കീമോതെറാപ്പികൾ നേരിട്ടു വളരെ നല്ല റിസൾട്ടുകൾ എന്നെ തേടി വന്നിട്ടും അസുഖം താത്കാലികമായി നിന്നതിനുശേഷം വീണ്ടും വന്നത് എനിക്ക് ഇതുവരെ ഇമ്മ്യൂണോ തെറാപ്പിയോ അതുപോലെ തന്നെ റേഡിയേഷനോ ട്രാൻസ്‌പ്ലാന്റോ ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് ഇതുവരെ മൂന്നുവട്ടം ട്രാൻസ്‌പ്ലാന്റ് അഡ്മിറ്റ് ആവാൻ ചെന്ന എനിക്ക് അവിടുത്തെ ബെഡ് ഇല്ലായ്‌മ കൊണ്ടാണ് പലവട്ടം ട്രീറ്റ്മെന്റ് വൈകിയതും വീണ്ടും വീണ്ടും അസുഖം തിരികെ വന്നതും അവിടുത്തെ എന്റെ ഡോക്ടർ ശ്രീജിത്ത് സർ ന്റെ പൂർണ പിന്തുണ ഉള്ളതുകൊണ്ടാണ് ഇതുവരെ മുൻപോട്ട് പോയിരുന്നതും വളരെ മികച്ച ഹോസ്പിറ്റൽ ആയ rcc ക്കും എന്റെ ചികിത്സയിൽ ഇനി യാതൊന്നും തന്നെ ചെയ്യാനില്ല അവർ നിസ്സഹായരാണ് എന്റെ ആൽമവിശ്വാസത്തെക്കാൾ ഒരുപാട് മുകളിലാണ് ഇവിടെ ചികില്സിക്കുന്ന dr രാഗേഷ് സർ ന്റെയും ആൽമവിശ്വാസം ഇന്ന് വരെ നാലാം സ്റ്റേജ് ആയ അസുഖം ട്രീറ്റ്മെന്റ് എടുത്തപ്പോ ഓക്കേ എന്നെ വിട്ടുപോയിട്ടുണ്ട് എന്നത് എന്റെ ശരീരം മരുന്നിനോട് പ്രതികരിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആത്‌മവിശ്വാസം എന്നെപോലെ തന്നെ 100% ആണ് അതുകൊണ്ട് തന്നെ ഇനി കീമോ തെറാപ്പികൾ അല്ല പകരം അതി ശക്തമായ ഇമ്മ്യൂണോ തെറാപ്പികളാണ് എടുക്കുന്നത് ഒരുവിധം എല്ലാ ടെസ്റ്റുകളും കഴിഞ്ഞു റിസൾട്ട് എല്ലാം അനുകൂലമാണ് തികച്ചും വളരെ നല്ല റിസൾട്ട് ഇന്ന് തന്നെ ആദ്യ ഡോസ് മെഡിസിൻ എടുത്തുതുടങ്ങും അതോടൊപ്പം എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ പ്രാർത്ഥനയും കൂടെ വേണം ഇപ്പോളും ഈ നിമിഷവും ആൽമവിശ്വാസം മാത്രമേ കൂടെയുള്ളു പണമെന്നത് എന്റെയോ എന്നെ സ്നേഹിക്കുന്നവരുടെയോ പ്രതീക്ഷകൾക്കുമപ്പുറമാണ് ആൽമവിശ്വാസം കൊണ്ട് മാത്രം ഒരു പോരാളിയും വിജയിച്ചിട്ടില്ല

അതുകൊണ്ട് തന്നെ ആ ഒരു കാര്യത്തിൽ മാത്രം ഒരുപാട് പുറകിലാണ് എങ്കിലും എവിടെയോ ഒരു ചെറിയ പ്രതീക്ഷയുമുണ്ട് എപ്പോളും പറയുന്നത് പോലെ ഇതെന്റെ ലൈഫ് ലെ അവസാന ലൈഫ് ലൈൻ ആണ് ഉറച്ച മനസ്സോടു കൂടെ ഞാനും കൂടെയുള്ള മനുഷ്യരും മുൻപോട്ട് പോവുകയാണ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെ അതുപോലെ തന്നെ ഇനി പരാജയപ്പെട്ടാലും ഞാൻ പരാജയപ്പെട്ടെന്ന് എന്നെ സ്നേഹിക്കുന്ന നിങ്ങൾ പറയരുത് എന്നെ സ്‌നേഹിച്ച നിങ്ങളും എന്റെ പരാജയത്തെയോർത്തു തളർന്നുപോവുകയോ കണ്ണുകൾ കണ്ണീർപൊഴിക്കുകയോ ദുഖിക്കുകയോ ചെയ്യരുത് അത് എനിക്ക് സഹിക്കാനാവില്ല ഇനി മുന്നോട്ട് എന്നെ കാത്തിരിക്കുന്ന വിധി മരണമായാലും പുതിയൊരു ജന്മമായാലും ഞാൻ പുഞ്ചിരിച്ചുകൊണ്ട് ഇരു കൈകൾ നീട്ടി സ്വീകരിക്കും അതുപോലെ ആയിരിക്കണം നിങ്ങളോരോരുത്തരും
ഫോൺ +91 96330 85143

Karma News Network

Recent Posts

ലോക്സഭാ തെരഞ്ഞെടുപ്പ്, നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന…

28 mins ago

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

9 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

9 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

10 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

11 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

11 hours ago