kerala

വീണ വിജയനും ഫാരിസ് അബൂബക്കറിനും ശിവശങ്കറിനും ടെക്നോ പാർക്ക്‌ അഴിമതിയിൽ പങ്കുണ്ട്.

കോട്ടയം. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ഐടി വകുപ്പിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും ടെക്നോ പാർക്കിലെ ഡൗൺ ടൗൺ പ്രോജക്റ്റിലും മസാല ബോണ്ടിലും നടക്കുന്നതും വൻ അഴിമതിയാണെന്നും മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. ശിവശങ്കറിനും ഫാരിസ് അബൂബക്കറിനും വീണ വിജയനും ടെക്നോ പാർക്ക്‌ അഴിമതിയിൽ പങ്കുണ്ടെന്നും ഫാരിസ് അബൂബക്കർ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ അമ്മാവനാണെന്നും പി സി ജോർജ് കോട്ടയത്ത് ആരോപിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഷോൺ ജോർജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. സംഭവത്തിന് പിറകെ പിണറായിക്കെതിരെ രം​ഗത്തെത്തിയ പിസി ജോർജ്, പിണറായിക്കെതിരെ പറയാനുള്ളത് മുഴുവന്‍ പറയുമെന്നും പറഞ്ഞിരുന്നു. പിണറായിക്കെതിരെ തന്റെ കൈവശം തെളിവുണ്ടെന്നും അത് കോടതിയിൽ സമർ‌പ്പിക്കുമെന്നും പി സി ജോർജ് പറയുകയുണ്ടായി. ഇപ്പോഴിതാ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പി സി ജോർജ്.

വീണ വിജയന്റെ കമ്പനിയുടെ അക്കൗണ്ടുകൾ ഇഡി പരിശോധിക്കണം. ചെന്നൈ കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പിന് പന്ത്രണ്ട് ഏക്കർ വസ്തു പിണറായി നൽകി. കിഫ്‌ബി ധനസഹായത്തിന് ഇറക്കിയ മസാല ബോണ്ടിൽ അഴിമതി. ഇടപാടുകൾ നിയന്ത്രിക്കുന്നത് പ്രൈവറ്റ് കമ്പനിയാണ്. ടെക്നോപാർക്കിലെ ടോറസ് കമ്പനിക്ക് നൽകിയത് വയലും തണ്ണീർത്തടവുമാണ്. കമ്പനിയുടെ ഇടപാടുകൾ കുറഞ്ഞ ദിവസങ്ങൾക്കകം പൂർത്തീകരിക്കുകയായിരുന്നു. കേരളം ഭരിക്കുന്നത് തന്നെ ഫാരിസ് അബൂബക്കറാണ്. ഇതിന് നേതൃത്വം നൽകുന്നത് ഫാരിസ് അബൂബക്കർ ആണ്. എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും പി സി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിസസമാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഷോണിൻ ജോർജിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. കേസിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. വ്യാജ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. ‌ റെയ്‌ഡിൽ പ്രതികരിച്ച് പിസി ജോർജ് ഉടൻ രം​ഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് റെയ്ഡിന് വന്നപ്പോൾ അവരെ തന്റെ മുറിയിൽ കയറ്റിയില്ലെന്നും പി സി ജോർജ് പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago