entertainment

അനുമോൾ എനിക്ക് പെങ്ങൾ, എന്റെ കാറിൽഉമ്മ കഴിഞ്ഞാൽ ഏറ്റവും അധികം കയറിയിട്ടുള്ളതും അനുമോൾ- ഷിയാസ് കരീം

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും മോഡലും അഭിനേതാവുമാണ് ഷിയാസ് കരീം. അടുത്തിടെയാണ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഷിയാസിനെതിരെ ഒരു പീഡനാരോപണം ഉയർന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ താരത്തിന്റെ സുഹൃത്തായിരുന്ന യുവതി പോലീസിനെ സമീപിക്കുകയിരുന്നു. ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു വാർത്ത പുറത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയയിലൊക്കെ സംഭവം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോളിതാ അന്നു നടന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണ ഷിയാസ് കരീം.

ഇപ്പോളിതാ അനുമോളുമായുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് ഷിയാസ്. അനുമോൾ എനിക്ക് പെങ്ങളെ പോലെയല്ല, പെങ്ങള് തന്നെയാണ്. എന്റെ ഉമ്മ പ്രസവിക്കാത്ത എന്റെ ഉയരം കുറഞ്ഞ പെങ്ങൾ. അത്രയധികം വാത്സല്യവും ബഹുമാനവുമാണ് എനിക്ക് അനുവിനോട്. അവൾ കഷ്ടപ്പെട്ട് പണിയെടുത്ത് വീട് നോക്കുന്നതും, വീട്ടിൽ വേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്നതും അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. അവളുടെ വീട്ടിലും ഞാൻ പല തവണ പോയിട്ടുണ്ട്.

ഞാൻ ഏറ്റവും അധികം ഉദ്ഘാടനങ്ങൾ പങ്കെടുത്തിട്ടുള്ളത് അനുമോൾക്ക് ഒപ്പമാണ്. അത്രയും കംഫർട്ടാണ് എനിക്ക് അനു. ഒരുപക്ഷേ, എന്റെ സ്വന്തം പെങ്ങളെക്കാൾ. എന്റെ പെങ്ങൾക്ക് കുടുംബവും കുട്ടികളുമൊക്കെയായി. അവളോട് സമയം ചെലവഴിക്കുന്നതിലും അധികം അനുമോളുമായി ഞാൻ സമയം ചെലവഴിക്കാറുണ്ട്. എന്തും പറയാൻ പറ്റുന്ന, എപ്പോഴും വിളിക്കാൻ പറ്റുന്ന എന്റെ ഒരേ ഒരു സ്ത്രീ സുഹൃത്താണ് അനു.

ഹിന്ദു – മുസൽമാൻ വേർതിരിവൊന്നും ഞങ്ങൾക്കിടയിലില്ല. അത്രയധികം വാത്സല്യത്തോടെയാണ് ഞാനവളെ കാണുന്നത്. അവളുടെ വീട്ടുകാരും എനിക്കൊപ്പം അവളെ ധൈര്യത്തോടെ വിടും. എന്റെ കാറിൽ എന്റെ ഉമ്മ കഴിഞ്ഞാൽ ഏറ്റവും അധികം കയറിയിട്ടുള്ളതും അനുമോളാണ്. അവളുടെ പൊട്ടത്തരവും കുസൃതിയും എല്ലാം ഞാൻ ആസ്വദിക്കുന്നതാണ്.

അങ്ങനെയുള്ള ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായി പറയുന്നവന് അമ്മയും പെങ്ങളും ഉണ്ടായിരിക്കില്ല. എന്റെ മുന്നിൽ വച്ച് അങ്ങനെ ആരെങ്കിലും ചോദിച്ചാൽ കൈയ്യുടെ ചൂടവൻ അറിയും. അത് കാരണം എന്ത് കേസ് വന്നാലും ഞാൻ നേരിട്ടോളാം. ഇപ്പോഴുള്ള കേസിനെക്കാൾ കൂടുതലൊന്നും ആ കേസ് വരില്ല. പിന്നെ മഞ്ഞപ്പത്രക്കാരോട് ഒന്നും പറയാനില്ല. അവർ അനുഭവിച്ചോളും.

Karma News Network

Recent Posts

പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, വൻ തട്ടിപ്പ് തലസ്ഥാനത്ത്

തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…

22 mins ago

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

27 mins ago

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

53 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

1 hour ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

1 hour ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

2 hours ago