ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും മോഡലും അഭിനേതാവുമാണ് ഷിയാസ് കരീം. അടുത്തിടെയാണ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഷിയാസിനെതിരെ ഒരു പീഡനാരോപണം ഉയർന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് താരത്തിന്റെ സുഹൃത്തായിരുന്ന യുവതി പോലീസിനെ സമീപിക്കുകയിരുന്നു. ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു വാർത്ത പുറത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയയിലൊക്കെ സംഭവം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു.
വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഷിയാസ് ഇന്‍സ്റ്റാഗ്രാമിൽ പങ്കിട്ട പോസ്റ്റ് ചർച്ചയാകുന്നു. ഷിയാസിന്റെ വിവാഹനിശ്ചയത്തിന് ശേഷം വരുന്ന പ്രണയദിനത്തില്‍ പോലും പ്രതിശ്രുത വധുവിനെ കാണിക്കാത്തതാണ് സംശയങ്ങള്‍ക്ക് കാരണം. മുന്‍പ് രണ്ടാളും ഒരുമിച്ചുള്ള നിരവധി ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ആ ചിത്രങ്ങളൊന്നും ഷിയാസിന്റെ പേജില്‍ ഇല്ലെന്നാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രണയദിനത്തില്‍ പോലും പങ്കാളിയെ പറ്റി പറയാനോ ഫോട്ടോ പങ്കുവെക്കാനോ ശ്രമിക്കാത്തതും പഴയ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നിലും എന്തോ ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. ആ പ്രണയബന്ധത്തില്‍ നിന്നും ഷിയാസ് പിന്മാറിയോ എന്നാണ് കമന്റിലൂടെ ചിലര്‍ ചോദിക്കുന്നത്.
നിലവില്‍ ‘എല്ലാവര്ക്കും വാലന്റന്‍സ് ഡേയുടെ ആശംസകള്‍ അറിയിക്കുന്നു’ എന്ന് പറഞ്ഞ് ഒരു കാറിനുള്ളില്‍ ഇരിക്കുന്ന സെല്‍ഫി ചിത്രങ്ങളാണ് ഷിയാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഐഫോണ്‍ മടിയില്‍ വച്ച് കാറിന്റെ ഉള്‍വശം കാണിക്കുന്ന തരത്തിലാണ് നടന് ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. ഇതോടെ ഷിയാസിനെ വിമര്‍ശിച്ചും കളിയാക്കിയും ഉള്ള കമന്റുകളാണ് വരുന്നത്. മുറുക്കാന്‍ കടക്കാരന് വരെ ഐ ഫോണ്‍ ഉള്ള കാലം ആണ്. ഐഫോണ്‍ വെച്ചുള്ള ഷോ ഓഫ് കാലം ഒക്കെ കഴിഞ്ഞു ബ്രോ, എന്നാണ് ഒരാള്‍ ഷിയാസിനോട് പറയുന്നത്. ഐ ഫോണ്‍ കണ്ടു. അതുപോലെ ഓഡി കാറും കണ്ടു. ബ്രോ ഉദ്ദേശിച്ചത് ഇത് രണ്ടും കാണിക്കണമെന്ന് തന്നെയല്ലേ, അത് വ്യക്തമായി.. വാലന്റൈന്‍സ് ദിനത്തില്‍ കാറും ഫോണും മാത്രമേയുള്ളോ? കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എവിടെ.. എന്നിങ്ങനെയാണ് കമന്റുകള്‍.
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…