entertainment

തെലുങ്കിൽ ​ഗ്ലാമറസ് കൂടുതൽ, സിനിമ വേണ്ടെന്ന് വെച്ചു, കോംപ്രമൈസിന് തയ്യാറല്ല- ഷംന കാസിം

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് അടുത്തിടെയാണ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല. ഒക്ടോബറിലായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്. ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു

വസ്ത്രധാരണത്തെക്കുറിച്ചുള്ള ഷംനയുടെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാക്കുകളിങ്ങനെ, ചട്ടക്കാരി ഞാൻ മുമ്പ് കണ്ടിരുന്നില്ല. ​ഗൂ​ഗിൾ ചെയ്തപ്പോൾ വലിയ ഹിറ്റാണ്. കാണണമെന്ന് തോന്നി സിഡി വാങ്ങി. കുറച്ച് ഭാ​ഗമേ കണ്ടിട്ടുള്ളൂ. പിന്നെ നിർത്തി. കണ്ട ശേഷം ഞാൻ ചെയ്യുമ്പോൾ അത് ഉള്ളിലേക്ക് വരും. അതിന്റെ സ്ക്രിപ്റ്റ് എനിക്ക് തന്നിരുന്നു. വായിച്ചപ്പോൾ ഞാൻ പറഞ്ഞു ചെയ്യാമെന്ന്. കുറച്ച് കൂടി ​ഗ്ലാമറസാണെന്ന് അവർ പറഞ്ഞു. കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു. ​ഗ്ലാമറസാണെന്ന് എനിക്ക് തോന്നിയില്ല. ആ സമയത്ത് ജൂലിയായി ചെയ്ത് ലക്ഷ്മി മാം വളരെ ഹിറ്റായി. ആ പേര് എനിക്ക് കിട്ടുമെന്ന് കരുതി ഞാൻ ചെയ്തു. എന്നാൽ സിനിമാ രം​ഗത്ത് വിജയിക്കാൻ കോംപ്രമൈസിന് തയ്യാറല്ലെന്നും ഷംന പറഞ്ഞു, തെലുങ്കിൽ വലിയ രണ്ട് ഹീറോകളുടെ സിനിമ ഞാൻ‌ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അവിടെ കുറച്ച് കൂടി ​ഗ്ലാമർ കൂടുതലാണ്. നമ്മൾ വിചാരിക്കുന്ന ​ഗ്ലാമറസല്ല അവിടെ.

‘ഒരു സമയത്ത് ഞാൻ വളരെ ഫിറ്റും വെൽ ഷെയ്പ്പും ആയിരുന്നു. അത് ഞങ്ങളുടെ പ്രായത്തിന്റെ കൂടെയാണ്. ആ പ്രായം കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ മെച്വൂർഡ് ആവും. ഈ പ്രായത്തിൽ അത്തരമൊരു വേഷമിട്ടാൽ വൾ​ഗറാവും. ​തെലുങ്കിൽ കോസ്റ്റ്യൂമിന്റെ കാര്യത്തിൽ ഇതുവരെ കോംപ്രമൈസ് ചെയ്തിട്ടില്ല. അത്തരം സിനിമകൾ ചെയ്താൽ ചിലപ്പോൾ അ‍ഞ്ച് സിനിമകൾ കൊണ്ട് അത് തീരും. അഞ്ച് സിനിമകൾ അവർ ആസ്വദിക്കും. പിന്നെ അവർ വെറുക്കും. ‘

Karma News Network

Recent Posts

മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് കനി കുസൃതി

മലയാള സിനിമകളിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ നടത്തിയാണ് കനി കുസൃതി. എപ്പോഴും…

12 mins ago

രംഗണ്ണൻ ഇഫക്റ്റ്, ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്

തൃശൂർ : സനിമ രംഗങ്ങളെ വെല്ലുന്ന രീതിയിൽ ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്. കൊലക്കേസിൽ ജയിൽ…

33 mins ago

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുള്ളൂ- മന്ത്രി ഡോ.ആര്‍ ബിന്ദു

ഫേസ്ബുക്കിൽ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ ആര്‍ ബിന്ദു. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍…

47 mins ago

നടന്‍ എംസി കട്ടപ്പന അന്തരിച്ചു

പ്രശസ്ത നടൻ എംസി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ…

1 hour ago

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന്…

1 hour ago

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറും- മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറുമെന്ന് മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ കർമ ന്യൂസിനോട്. കേരളത്തിൽ…

1 hour ago