ആലപ്പുഴ: എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകൾ നശിപ്പിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ആലപ്പുഴ എസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹരിപ്പാട് ആർകെ ജംഗ്ഷന് സമീപത്തും ബസ് സ്റ്റാൻഡിലും പതിച്ചിരുന്ന പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 29-ാം തീയതിയാണ് സംഭവം നടന്നത്. ശോഭാ സുരേന്ദ്രന്റെ തലയ്ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയുടെ ചിത്രം വെട്ടി ഒട്ടിക്കുകയായിരുന്നു.
തന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്നതിന് പിന്നിൽ എഎം ആരിഫിന്റെ പ്രത്യേക സംഘമാണെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കീറിയ സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഇനിയും വരുമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശോഭാ സുരേന്ദ്രൻ അറിയിക്കുകയും ചെയ്തിരുന്നു.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…