Categories: kerala

ഗോകുലം ഗോപാലൻ സൂക്ഷിച്ചോ പെൺപുലി പിന്നാലെയുണ്ട്

ഗോകുലം ഗോപാലൻ പാവങ്ങളുടെ സ്വത്തും ഭൂമിയും തട്ടിയെടുത്താണ്‌ ഇന്നത്തേ നിലയിലേക്ക് വളർന്നത് എന്നുള്ള വിവാദം ഇപ്പോൾ വൻ ചർച്ചയാവുകയാണ്‌. ആലപ്പുഴയിലെ ബി ജെ പി സ്ഥനാർഥി ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണത്തോട് ഇനിയും ഗോകുലം ഗോപാനോ അദ്ദേഹത്തിന്റെ ഗോകുലം ചിറ്റ്സോ പ്രതികരിച്ചിട്ടില്ല. ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് വെറും 100 രൂപ യുടെ ചിട്ടി തുടങ്ങിയ ഗോകുലം ഗോപാലൻ എങ്ങിനെയാണ്‌ ആയിര കണക്കിനു കോടിയുള്ള മഹാ സാമ്രാജ്യത്തിന്റെ അമരക്കാരനായത് എന്നത് ഇന്നും ആരെയും അതിശയപ്പെടുത്തുന്നതാണ്‌.

ഗോകുലം ഗോപാലൻ എന്ന ഗോപാലേട്ടൻ ചിറ്റ്സ് രംഗത്ത് മാത്രമല്ല ആശുപത്രി ബിസിൻസ്, പഞ്ച നക്ഷ്ത്ര ഹോട്ടൽ ബിസിനസ്, സ്കൂൾ കോളേജ് ബിസിനസുകൾ,സിനിമാ മേഖലയിൽ എല്ലാം പണം വാരി എറിയുകയും സമാഹരിക്കുകയും ചെയ്യുന്ന ആളാണ്‌. ഡസനിലധികം ബിസിനസ് സംരഭങ്ങൾ തന്നെ നാലക്ക കോടികളിൽ ആസ്തിയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരൻ, ഇടതു പക്ഷം ചേർന്ന് പോകുന്ന ആശയക്കാരൻ, ആധ്യാത്മിക രംഗത്ത് പല ക്ഷേത്രങ്ങളുടെയും ഭരണത്തിൽ ഇരുന്നയാൾ..എന്നാൽ ഗോകുലം ഗോപാലൻ എന്നയാൾ വെറും 100 രൂപ ചിട്ടിയിൽ നിന്നും എങ്ങിനെയാണ്‌ ഇതൊക്കെ ഉണ്ടാക്കിയത് എന്നത് അവിശ്വസനീയമായ കാര്യമാണ്‌.

സാധാരണ ഒരാൾ അദ്ധ്വാനിച്ചാൽ ഇത്തരത്തിൽ ആ പൺ കൂലിയിൽ നിന്നും ലാഭത്തിൽ നിന്നും ഇത്ര വലിയ പതിനായിര കണക്കിനു കോടികൾ ലാഭം കിട്ടില്ല. ആ നിലക്കാണ്‌ ശോഭാ സുരേന്ദ്രന്റെ ആരോപണം ഈ അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കുന്നത്. ഈ വൻ ആരോപണം കേരളത്തിലെ ഗോപാലേട്റ്റനേ സ്നേഹിക്കുന്നവരെ പോലും സംശയത്തിന്റെ മുൾമുനയിൽ നിർത്തും.

ഗോകുലം ഗോപാലൻ കടന്ന് വന്ന വഴി പാവങ്ങളുടെ സ്വത്ത് തട്ടിപറിച്ചും അമിത പലിശ വാങ്ങിയും എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് ശോഭാ സുരേന്ദ്രനാണ്‌. ഈ ശോഭാ സുരേന്ദ്രൻ ചെറിയ ഒരു മീനല്ല. കേന്ദ്ര സർക്കാരിലും അമിത്ഷായുടെ അടുത്തും നരേന്ദ്ര മോദിയുടെ അടുത്തും നേരിട്ട് കടന്ന് ചെന്ന് ഒരു കാര്യം പറയാൻ മാത്രം വ്യക്തിപരമായി അടുപ്പം. കേരള രാഷ്ട്രീയത്തിലെ ഉരുക്ക് വനിത എന്നും പറയാം. കേരളത്തിൽ ഇത്ര പവറും ജന സമ്മിതിയും ഉള്ള ഒരു സ്ത്രീ നേതാവില്ല.

ആ നിലക്ക് തന്നെ ഗോകുലം ഗോപാലൻ ഭയപ്പെടണം. ഗോപാലേട്റ്റന്റെ എന്തൊക്കെയോ ഫയലുകൾ ശോഭാ സുരേന്ദ്രന്റെ കൈവശം ഉണ്ട്. ഗോകുലം ഗോപാലനേ മുമ്പ് റെയ്ഡ് ചെയ്ത് 500ഓളം കോടികൾ പിഴ അടപ്പിച്ച വാർത്തകൾ വന്നത് ഇന്നും നെറ്റിൽ വായിക്കാൻ മാധ്യമ താളുകളിൽ ഉണ്ട്. ഈ റെയ്ഡ് നടത്തിയത് നരേന്ദ്ര മോദിയുടെ ഏജൻസി തന്നെയായിരുന്നു. അതിനാൽ തന്നെ ഗോകുലം ഗോപാലനെതിരേ ശോഭാ സുരേന്ദ്രൻ തുടങ്ങിയ നീക്കം… ഗോപാലേട്ടാ ഇത് നിങ്ങളുടെ സാമ്രാജ്യത്തിലേക്ക് കയറുന്ന ഒരു മരവിപ്പ് ആയി മാറും എന്നും തോന്നുന്നു

ശോഭാ സുരേന്ദ്രനെതിരെ നീക്കം നടത്തിയവരിൽ മുഖ്യ ആളാണ്‌ ഗോകുലം ഗോപാലൻ എന്നതിനാലാണ്‌ ശോഭയെ ഇത്രമാത്രം ചൊടിപ്പിച്ചത്. ഗൾഫിൽ പോയിരുന്നും ശോഭക്കെതിരേ നീക്കങ്ങൾ നടത്തിയത്രേ. എന്തായാലും ഇത്ര വലിയ സ്ഥാപനങ്ങൾ സംരക്ഷിക്കേണ്ടാ…സാമ്രാജ്യങ്ങൾ ഉള്ള ഒരാൾ ഇത്ര ചെറിയ രീതിയിൽ തരം താഴുമോ എന്നും ഗോകുലം ഗോപാലേട്ടൻ അത് ചെയ്തു എങ്കിൽ സ്വയം കുത്തിയ കുഴിയായിരിക്കും എന്നും ഉറപ്പിച്ച് പറയാം..

കാരണം ശോഭാ സുരേന്ദ്രനെ വേദനിപ്പിച്ച ശേഷം ഗോകുലം ഗോപാലന്റെ ബിസിനസ് ഡീലുകൾ സുരക്ഷിതം ആയിരിക്കുമോ എന്നത് തന്നെ ഉയരുന്ന ചോദ്യം. ശോഭാ സുരേന്ദ്രൻ പെൺ പുലിയാണ്‌. അടിച്ചാൽ തിരിച്ചടിച്ചിരിക്കും. ഭയമില്ലാതെ പോരാടുന്ന നല്ല തന്തക്ക് പിറന്ന കുടുംബത്തിൽ പിറന്ന കേരളത്തിലെ ജനം ആദരവോടെ കാണുന്ന സ്ത്രീ നേതാവാണ്‌. ഭയമില്ലാത്ത അവരുടെ നീക്കങ്ങളിൽ ഗോകുലം ഗോപാലൻ വന്ന് പെട്ടു എങ്കിൽ അവിടെ നഷ്ടവും ഗോകുലത്തിനു തന്നെ…

Karma News Network

Recent Posts

പത്താംക്ലാസ് ഫലം അറിയാൻ കാത്തുനിന്നില്ല, വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍

കണ്ണൂര്‍ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം…

17 mins ago

മകന്റെ മർദ്ദനത്തിൽ പിതാവിന് മരണം

മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി എകരൂല്‍ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ്(26)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ…

23 mins ago

രക്തസാക്ഷി ഫണ്ടിൽ നിന്നും കൈയ്യിട്ടുവാരി, സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ…

50 mins ago

ഫുൾ എപ്ലസ് ഒന്നുമില്ല, എങ്കിലും മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു; കുറിപ്പുമായി പിതാവ്

എ പ്ലസിനെക്കാൾ മകന്റെ സഹജീവികളോടുള്ള സ്നേഹത്തിനും അവന്റെ ജീവിത ശൈലിക്കും വിലകൊടുക്കുന്ന ഒരു പിതാവിൻ്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹ…

55 mins ago

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഞ്ചാവ് കൃഷി, പുതിയ നീക്കവുമായി പാകിസ്താൻ

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ വഴി കണ്ടെത്തി പാകിസ്താൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. കഴിഞ്ഞ…

1 hour ago

കുഞ്ഞതിഥി ഉടനെത്തും, പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോൾ

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജ​ഗത് ദേശായിയും. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ…

2 hours ago