entertainment

മകൾ ഇപ്പോൾ എട്ടാം ക്ലാസിലായി, ചെന്നൈയിൽ ഞാൻ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്- ശോഭന

സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച്‌ അധികം ആർക്കും അറിയില്ല.പ്രധാന മന്ത്രിയോടൊപ്പം വേദി പങ്കിട്ടതിനു പിന്നാലെ ശോഭനയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളാണ് നടക്കുന്നത്. ഇപ്പോളാതാ താരത്തിന്റെ പഴയ അഭിമുഖമാണ് ശ്രദ്ധ നേടന്നത്.

മകൾ നാരായണി അടുത്തിടെയാണ് തന്റെ സിനിമകൾ കണ്ടതെന്നാണ് ശോഭന അഭിമുഖത്തിലൂടെ പറഞ്ഞത്. ‘അമ്മ വാട്ട് ആർ യു ഡൂയിങ്’ എന്നാണ് മകൾ ചോദിച്ചത്. അവൾക്കത് കണ്ടപ്പോൾ അമ്പരപ്പാണ് ഉണ്ടായത്. ഞാൻ ഇങ്ങനെയായിരുന്നു എന്ന് ചെറുപുഞ്ചിരിയോടെ അവളോട് പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമ മകൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. എന്റെ കാര്യത്തിൽ മകൾ കുറച്ച് പൊസസ്സീവ് ആണെന്നും ആ സിനിമയിൽ കല്യാണി പ്രിയദർശൻ മകളായി ഉള്ളത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്നും നടി പറയുന്നു.

അവൾക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഞാൻ തിര എന്ന സിനിമ ചെയ്യുന്നത്. തിയറ്ററിൽ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്‌ക്രീനിൽ എന്നെ കണ്ടതും അവൾ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാൽ എന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. അതേ സമയം മകൾക്ക് ഇഷ്ടപ്പെട്ട ചിത്രം മണിച്ചിത്രത്താഴ് ആണെന്നും ശോഭന പറയുന്നു.

ശോഭന മകളോട് കർക്കശക്കാരിയാണോന്ന് ചോദിച്ചാൽ അത്യാവശ്യത്തിന് ഉണ്ടെന്നാണ് നടിയുടെ മറുപടി. ‘മകളുടെ സ്‌കൂളിൽ നിന്നും ഫോൺ കോൾ വന്നാൽ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാൻ. അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാൻ പേടിക്കും. അവൾ ഇപ്പോൾ എട്ടാം ക്ലാസിലായി. ചെന്നൈയിൽ ഞാൻ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മാരിസിൽ വേണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു.

Karma News Network

Recent Posts

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

9 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

27 mins ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

43 mins ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

1 hour ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

2 hours ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

3 hours ago