topnews

അഞ്ജലി വടക്കേപുരയ്ക്കല്‍ മാരക മയക്കുമരുന്നിന് അടിമ, പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തത് ലഹരി നല്‍കി, കോഴിക്കോടുകാരി കൊച്ചിയിലെ ലഹരിറാണി

കൊച്ചി: നമ്പര്‍ 18 ഹോട്ടലില്‍ റോയി വയലാറ്റിനും മറ്റ് ഉന്നതര്‍ക്കുമായി പെണ്‍കുട്ടികളെ എത്തിച്ച് കൊടുത്തിരുന്നത് അഞ്ജലി വടക്കേപുരയ്ക്കല്‍. അഞ്ജലി ലഹരിക്ക് അടിമയായിരുന്നു എന്നും അവര്‍ക്ക് ഒപ്പം ജോലി ചെയ്യുമ്പോള്‍ ഇവര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടിരുന്നെന്നും റോയിക്കെതിരെ പോക്‌സോ കേസ് ഇര വെളിപ്പെടുത്തി. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണ് എന്ന് പറഞ്ഞായിരുന്നു ഇവര്‍ ലഹരി ഉപയോഗിച്ചത്. പിന്നീട്, എക്‌സൈസുകാര്‍ കാണിച്ചു തന്നപ്പോഴാണ് ഇതെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. നാര്‍കോട്ടിക് ലിസ്റ്റില്‍ ഇവരുള്ള വിവരം അറിഞ്ഞ് നേരിട്ട് ചോദിച്ചപ്പോള്‍ സമ്മതിച്ചുവെന്നും ഇതോടെ പേടിച്ച് ജോലിക്ക് പോകാതിരിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി വ്യക്തമാക്കി.

അഞ്ജലിയുടെയും സംഘത്തിന്റെ വലയില്‍ നിരവധി പെണ്‍കുട്ടികള്‍ അകപ്പെട്ടിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടികള്‍ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പൊട്ടി കരയുകയായിരുന്നു. ലഹരി കടത്തിന് പുറമെ അഞ്ജലിയും സംഘവും പെണ്‍കുട്ടികളെ കടത്തി പലര്‍ക്കായി കാഴ്ച വെച്ചിരുന്നു. ഇവരുടെ വലയിലായ പെണ്‍കുട്ടികളില്‍ പലരും വീട്ടില്‍ പോലും പോകാന്‍ തയ്യാറാകാതെ ലഹരിക്ക് അടിമയായി കഴിയുന്നുണ്ട്. ഇത് മനസിലായിട്ടാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും പ്രതികളുടെ ഭാഗത്ത് നിന്നും കടുത്ത ഭീഷണിയുണ്ടെന്നും അതിജീവിത പറഞ്ഞു. നമ്പര്‍ 18 ഹോട്ടലില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചത് കോഴിക്കോടുകാരിയായ അഞ്ജലി വടക്കേപുരക്കലാണ്. മിസ് കേരളകളായ അന്‍സി കബീറും അഞ്ജന ഷാജനും സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്പാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തി. സൈജുവിന്റെ സുഹൃത്താണ് അഞ്ജലിയെന്നും റിപ്പോര്‍ട്ടുണ്ട്.

അഞ്ജലി കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുകയാണ്. ബിസിനസ് മീറ്റിന് എന്ന് പറഞ്ഞാണ് താനുള്‍പ്പെടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ആദ്യം കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലിലായിരുന്നു താമസം. അവിടെ നിന്നും സൈജുവിന്റെ ആഡംബര കാറില്‍ രാത്രിയില്‍ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചു. നമ്പര്‍ 18 ഹോട്ടലില്‍ എത്തി കഴിക്കാന്‍ മദ്യം നല്‍കിയപ്പോള്‍ കൂട്ടാക്കിയില്ല. പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ തടഞ്ഞു മുകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായിരുന്നവരോടു റോയി ലൈംഗികമായി പെരുമാറുന്നതാണ് കണ്ടത്. റോയി വന്ന് അവിടെ താമസിപ്പിക്കാന്‍ ശ്രമം നടത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു. അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ വേറെ ഹോട്ടലില്‍ താമസിപ്പിച്ചു ട്രാപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോഴിക്കോട് അഞ്ജലിയുടെ സ്ഥാപനത്തിലെ പല യുവതികളെയും സ്ഥിരമായി കൊച്ചിയില്‍ എത്തിച്ച് ലഹരിക്ക് അടിമകളാക്കി ദുരുപയോഗം ചെയ്തിരുന്നു.

തലനാരിഴയ്ക്കാണ് നമ്പര്‍ 18 ഹോട്ടലില്‍ നിന്നു രക്ഷപ്പെട്ടത്. നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി ദുരുപയോഗം ചെയ്തിട്ടുണ്ട്. രണ്ടര മാസത്തെ പരിചയമാണ് ഇവരുമായുള്ളത്. ഇവരുടെ സ്ഥാപനത്തില്‍ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം. അവിടെ ജോലിക്കെത്തുന്നതിന് ഒന്നര മാസം മുമ്പ് ഒരു പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയ വിവരം അറിയുന്നതു പിന്നീടാണ്. സ്വയംസംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. 22 വയസൊക്കെ മാത്രം പ്രായമുള്ള യുവതികളെയാണ് ഇവിടെ കൊണ്ടുവന്നു ദുരുപയോഗം ചെയ്തിരുന്നത്. മോഡലുകളുടെ മരണം ഉണ്ടായതിനു പിന്നാലെ ഫോര്‍ട്ടു കൊച്ചി സ്റ്റേഷനില്‍ നിന്ന് അഞ്ജലിക്കു വിളി വന്നിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഞ്ജലിയാണ് പ്രധാന പ്രതിയെന്നു മനസിലാകുന്നത്. ഇതോടെ സംഭവിച്ചതെല്ലാം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് അറിയിച്ചിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

12 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

27 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

51 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago