kerala

പിണറായിയുടെ ദുബൈ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും യു എ യിൽ എത്തിയത് അഴിമതി പണം ബാങ്ക് അക്കൗണ്ടുകളിൽ സ്വീകരിക്കാൻ. വൻ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രിക്ക് യു എ ഇയിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. എക്സാ ലോജിക് കമ്പിനി ഉടമകൾക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്.

ഇതിൽ പണം എത്തി. മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാൻ പാടില്ല എന്നൊന്നും ഇല്ല. എന്നാൽ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയ പണം അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട് അടിയന്തിര അന്വേഷണത്തിനു കേരള ഹൈക്കോടതിയിൽ ഷോൺ ജോർജ് ഹരജി സമർപ്പിച്ചു.

പ്രതികളായ പിണറായി വിജയൻ, വീണാ വിജയൻ, മുഹമദ് റിയാസ് തുടങ്ങിയവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന ആവശ്യമാണ്‌ ഹൈക്കോടതിയിലെ ഷോണിന്റെ വൻ നീക്കത്തിലൂടെ പുറത്ത് വരുന്നത്.

ഈ അക്കൗണ്ടിലേക്ക് കോടികളാണ് എത്തിയതെന്നും അന്വേഷണം വേണമെന്നും ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ചു.

എക്സാലോജിക്കിന്റെ ഓഹരി ഉടമകൾക്ക് വിദേശത്ത് അക്കൗണ്ടുകളുണ്ടെന്നും എസ്എൻസി ലാവ്‌ലിന്‍, പിഡബ്ല്യുസി അടക്കമുള്ള കമ്പനികൾ‌ പണം നൽകിയെന്നുമാണ് ആരോപണം. അബുദാബിയിലാണ് അക്കൗണ്ട് പ്രവർത്തിക്കുന്നതെന്നും ഉപഹർജിയിൽ പറയുന്നു.

എക്സാലോജിക്-കരിമണൽ കമ്പനിയായ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജും എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സി.എം.ആർ.എല്ലിന്‍റെയും ഹരജികൾ നാളെ ഹൈകോടതി പരിഗണിക്കും.

പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ കോടതിയിൽ ഷോൺ ജോർജ് കഴിഞ്ഞ ദിവസം സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ എറണാകുളത്ത് ഇന്ന് 11.30ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്ന് ഷോൺ ജോർജ് അറിയിച്ചു.

karma News Network

Recent Posts

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

9 mins ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

37 mins ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

1 hour ago

മാവേലിക്കരയിൽ 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് രഹസ്യമൊഴി, നാലുപേർ അറസ്റ്റിൽ

മാന്നാർ:പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മാന്നാറിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് രഹസ്യമൊഴി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…

1 hour ago

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

2 hours ago

ഫിറ്റ്‌നസ് സെന്ററിലെത്തിയ ഇരുപതുകാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിന്റെ…

2 hours ago