topnews

സിനിമ, സീരിയൽ ഷൂട്ടിങ് തുടങ്ങാമെന്ന് കേന്ദ്രം; ആരോ​ഗ്യ സേതു, തെർമ്മൽ സ്കാനിങ്, മാസ്ക് നിർദേശങ്ങൾ ഇങ്ങനെ

കോവിഡ് വ്യാപനത്തെത്തുടർന്ന് മാസങ്ങളായി നിർത്തിവെച്ചിരിക്കുന്ന സിനിമ-ടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാർഗനിർദേശത്തിന് അന്തിമ രൂപം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് -19 മഹാമാരി വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ ഈ എസ്‌ഒപി ഉപയോഗിച്ച്‌ സിനിമകളുടെയും ടിവി സീരിയലുകളുടെയും ചിത്രീകരണം ആരംഭിക്കാമെന്ന് എസ്‌ഒ‌പിയുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ജാവദേക്കർ പറഞ്ഞു, ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും മാസ്ക് ധരിക്കേണ്ടിവരും. ഇതുകൂടാതെ ഷൂട്ടിങ് സെറ്റിൽ എല്ലാവരും നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. തെർമൽ സ്ക്രീനിംഗിനുള്ള സംവിധാനം ഏർപ്പെടുത്തണം. കോവിഡ് രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കു മാത്രമേ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രവേശനം നൽകാൻ പാടുള്ളൂ. ഇവിട്ട് ലൊക്കേഷൻ അണുമുക്തമാക്കണം. സാമുഹിക അകലം ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇന്ന് മന്ത്രി പുറത്തുവിട്ട എസ്‌ഒപിയിലുള്ളത്.

സർക്കാർ നടപടി റിലീസ് സിനിമകളുടെയും ടിവി സീരിയലുകളുടെയും ഷൂട്ടിംഗ് പുനരാരംഭിക്കാൻ മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇടയാക്കുമെന്ന് പ്രകാശ് ജാവദേക്കർ പ്രതീക്ഷ പ്രകടിപ്പിച്ചു. നോവെൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് സിനിമ-സീരിയൽ ഷൂട്ടിംഗ് നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകിയത്.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

19 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

34 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago