തൃശ്ശൂർ : തുണിക്കടയില്‍ ജീവനക്കാരിയുടെ തല തല്ലിപ്പൊളിച്ച സംഭവത്തിൽ പെണ്‍വേഷം കെട്ടിയെത്തിയ യുവാവ് അറസ്റ്റിൽ. ന്നത്തങ്ങാടി പടിഞ്ഞാറേ ഇറക്കത്തുള്ള പ്രഭ എന്ന കടയിലെ ജീവനക്കാരി വട്ടപ്പറമ്പത്ത് രമയ്ക്കാണ് (47) കത്രികകൊണ്ട് തലയ്ക്ക് അടിയേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷമാണ് സംഭവം. ചുണ്ടില്‍ ലിപ്സ്റ്റിക്കും തലയിലൂടെ ഷാളുമിട്ടെത്തിയാണ് ധനേഷ് രമയെ ആക്രമിച്ചത്. ഇയാള്‍ ഗവ. യു.പി. സ്കൂളിന് മുന്നിലൂടെ നടന്നാണ് കടയിലെത്തിയത്.
ധനേഷ് കടയിൽ കയറി കുട്ടികളുടെ വസ്ത്രം വേണമെന്ന് പറഞ്ഞു. എടുക്കാന്‍ തിരിഞ്ഞപ്പോഴായിരുന്നു ആക്രമണം. തലയ്ക്കടിയേറ്റ രമ എതിര്‍ത്തതോടെ ഇയാള്‍ വീണ്ടും ആക്രമിച്ചു. രമയുടെ കരച്ചില്‍കേട്ട് ലോട്ടറി വാങ്ങാനെത്തിയവരാണ് ധനേഷിനെ പിടികൂടിയത്. രമയുമായി മുന്പരിചയമുള്ളയാളല്ല പ്രതി. ഇയാൾ ഓടിരക്ഷപ്പെടാതിരിക്കാൻ നാട്ടുകാർ ഇയാളെ കെട്ടിയിട്ടു.
എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. പ്രതിക്ക് കടുത്ത സാമ്പത്തികബാധ്യത ഉണ്ടായിരുന്നു.
ഗള്‍ഫിലായിരുന്ന ധനേഷ് നാട്ടിലെത്തിയശേഷം ഫാം ആരംഭിച്ചിരുന്നു. കുന്നത്തങ്ങാടിയില്‍ ഹോട്ടല്‍ നടത്താനായി കെട്ടിടം വാടകയ്ക്കെടുത്തിരുന്നു. നഷ്ടമായതോടെ ഓട്ടോറിക്ഷ വാങ്ങി. പിന്നീട് ലോട്ടറിക്കടയും നടത്തിയിരുന്നു.
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…