kerala

വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയാതെ കടത്തിൽ മുങ്ങി സർക്കാർ, സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ ക്ഷാമം

കടം കൊണ്ട് മുടിഞ്ഞ അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ ക്ഷാമം. .ഇ സമയമെല്ലാം ഉയരുന്ന ചോദ്യങ്ങൾക്കും പ്രതിസന്ധികൾക്കുമെല്ലാം ഇടയിൽ ഒരു ചെറിയ രീതിയിലെങ്കിലും ആകെ ഉണ്ടായിരുന്ന ആശ്വാസം സപ്ലേകോയായിരുന്നു. എന്നാൽ സപ്ലേക്കോയും പൂട്ടിപ്പോകുന്ന അവസ്ഥയിലാണ് എന്ന റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്. എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനിൽക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. സബ്സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പല സപ്ലൈക്കോ മാർക്കറ്റുകളിലുമില്ലെന്നതാണ് യാഥാർത്ഥ്യം. കൊച്ചിയിലെ സപ്ലൈക്കോ ഔട്ട് ലെറ്റിൽ 13 ഇനങ്ങളിൽ അരിയും ഉഴുന്നും ഉണ്ട്. ചെറുപയർ, വൻ പയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക്, മല്ലി അടക്കമുള്ളത് കിട്ടാനില്ല.

ഓണം മുന്നിൽ നിൽക്കെ വലിയ തിരക്കാണ് സപ്ലൈക്കോ വിപണിയിൽ പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തിൽ ആശ്വാസം തേടി എത്തുന്നവർക്ക് സാധനങ്ങൾ നൽകാൻ കഴിയുമോ എന്നതിലും പ്രതിസന്ധി നിലനിൽക്കുകയാണ്. ടെൻഡർ നടപടികളിൽ ഉയർന്ന വില പറയുന്നതും സാധനങ്ങൾ വാങ്ങുന്നതിൽ സപ്ലൈക്കോക്ക് പ്രതിസന്ധി തീർക്കുന്നു. പഞ്ചസാരക്ക് അടക്കം കരാറുകാർ ആവശ്യപ്പെടുന്നത് ഉയർന്ന നിരക്കാണ്. വലിയ നിരക്കിൽ സാധനങ്ങൾ വാങ്ങി സബ്സിഡി നിരക്കിൽ നൽകുന്നത് കൊണ്ട് ഇത്തവണ മാത്രം ബാധ്യത 40 കോടിയാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

മൂവായിരം കോടി രൂപയുടെ കുടിശ്ശിക സർക്കാർ സപ്ലൈക്കോക്ക് നൽകാത്തതും പ്രതിസന്ധിയാണ്.പൊതുവെ വിപണിയിൽ അരിക്കും പച്ചക്കറികൾക്കുമെല്ലാം തൊട്ടാൽ പൊളളുന്ന വിലയാണ്. തക്കാളിയടക്കം പച്ചക്കറികളുടെ വില അൽപ്പം പോലും കുറഞ്ഞിട്ടില്ല. ഓണത്തോട് അടുത്തതോടെ അരിവിലയും കുതിച്ചുയരുകയാണ്. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കേരളത്തിലെ മൊത്ത വിപണിയിൽ അരിയുടെ വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. മാത്രമല്ല സബ്സി‍ഡി പട്ടികയിൽ ഉൾപ്പെട്ട 13 ഇനങ്ങൾക്ക് എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ ഇനി എവിടെക്ക് പോകും എന്ന ആശങ്ങയിലാണ് പൊതു ജനം.

വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടുന്നെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സപ്ലൈക്കോ വിപണിയിൽ സാധനങ്ങളില്ലെന്നതാണ് യാഥാർത്ഥ്യം. അതിനാൽ പുറത്തെ കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് സാധനങ്ങൾ വാങ്ങേണ്ട സാചര്യമാണ് സാധാരണക്കാർ നേരിടുന്നത്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും സബ്സിഡി ഇനങ്ങൾ കിട്ടാനില്ല. മുളകിന് മൂന്നിരട്ടിയിലേറെയാണ് പുറത്തെ വില.പച്ചക്കറിക്ക് പിന്നാലെ കുതിച്ചുയർന്ന് അരിവിലയും;

വിലക്കയറ്റത്തിന് കാരണം ആന്ധ്രയടക്കം സംസ്ഥാനങ്ങളിലെ കയറ്റുമതി.അതേ സമയം കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ​ദിവസം അറിയിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിലും കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. വിലക്കയറ്റം പിടിച്ചുനിർത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വർഷവും സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല.

പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016ലെ വിലയിലും കുറച്ച് ഇപ്പോഴും നൽകി വരുന്നത്. സർക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധിക ബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്. കേരളത്തിൽ 93 ലക്ഷം പേർക്ക് റേഷൻ കാർഡുകളുണ്ട്. ഇതിൽ 55 ലക്ഷത്തോളം പേർ സപ്ലൈകോ സ്റ്റോറുകളിൽ സാധനം വാങ്ങാനെത്തുന്നു. അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറിൽ ഉള്ളൂ. എഫ്എംജി സാധനങ്ങൾ, ശബരി ഉത്പന്നങ്ങൾ, മറ്റു കമ്പനി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അഞ്ച് മുതൽ 35 ശതമാനം വരെ വിലക്കിഴിവുമുണ്ട്.

എല്ലാ പ്രധാന ആഘോഷങ്ങളുടെയും ഭാഗമായി പ്രത്യേക ചന്തകളും സർക്കാർ ആരംഭിക്കാറുണ്ട്. നിലവിൽ സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സർക്കാരിന്റെ ജനക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് കാര്യക്ഷമമായ പൊതുവിതരണ സംവിധാനവും വില നിയന്ത്രണത്തിനായുള്ള സർവ്വതലസ്പർശിയായ ഇടപെടലുകളും. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഇടമെന്ന ബദൽ വികസന സങ്കൽപ്പമാണ് ഇവിടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Karma News Network

Recent Posts

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

35 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

59 mins ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

1 hour ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

2 hours ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

3 hours ago