മലയാളികളുടെ പ്രിയപ്പെട്ട നടനാണ് തങ്കച്ചന് വിതുര. സ്റ്റാര്‍ മാജിക് പരിപാടിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു തങ്കച്ചന്. കൗണ്ടറുകളിലൂടെയും സ്കിറ്റുകളിലൂടെയും പ്രേക്ഷകരുടെയും സഹതാരങ്ങളുടെയും അതിഥികളുടെയും ഉള്‍പ്പെടെയും ഏവരുടെയും പ്രിയം നേടിയ താരമാണ് തങ്കച്ചന്. വന്‍ ആരാധകരാണ് തങ്കച്ചനുള്ളത്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് പരിപാടിയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് തങ്കച്ചന്.
തങ്കച്ചന് ഇനി സ്റ്റാര്‍ മാജിക്കിലേക്കില്ല എന്നാണ് ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വ്യക്തമാക്കുന്നത്. ഗള്‍ഫില്‍ ചില പരിപാടികള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാര്‍ മാജിക്കില്‍ നിന്നും തങ്കച്ചന് വിതുര മാറി നിന്നത്. താരം ഗള്‍ഫില്‍ എത്തിയതിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. എന്നാല്‍ ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തിയ ശേഷവും തങ്കു സ്റ്റാര്‍ മാജിക്കിലേക്ക് മടങ്ങി വന്നില്ല. തങ്കച്ചന് പകരം ഉല്ലാസ് പന്തളം, മധു പോലുള്ള കലാകാരന്മാര് ഷോയിലേക്ക് കയറുകയും ചെയ്തു.
തങ്കച്ചന് എന്ത് പറ്റി, തങ്കച്ചന് സ്റ്റാര്‍ മാജിക്കില്‍ നിന്നും പോയോ, തങ്കച്ചന് ഇനി സ്റ്റാര്‍ മാജിക്കിലേക്ക് വരില്ലേ എന്നുള്ള ചോദ്യങ്ങള്‍ക്കൊന്നും ഷോ ഡയരക്ടറോ തങ്കച്ചനോ മറ്റ് താരങ്ങളോ ഒന്നും പ്രതികരിച്ചില്ല. ലൈവില്‍ വന്ന തങ്കച്ചനോട് നേരിട്ട് ഇക്കാര്യം ചോദിച്ചപ്പോഴും താരം ഒഴിഞ്ഞു മാറുന്ന കാഴ്ചയാണ് കണ്ടത്.
സിനിമാ തിരക്കുകള്‍ കൊണ്ടും ഗള്‍ഫ് ഷോ കിട്ടിയത് കൊണ്ടും ഒന്നുമല്ല തങ്കച്ചന് വിതുര സ്റ്റാര്‍ മാജിക്ക് വിട്ടത് എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് നടന്റെ സമീപകാ ഷോകളും സോഷ്യല്‍ മീഡിയ പോസ്റ്റുകലും വ്യക്തമാക്കുന്നത്. ഏഷ്യനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ ഫ്ളോറില്‍ നില്ക്കുന്ന ഫോട്ടോയാണ് ഏറ്റവും ഒടുവില്‍ തങ്കച്ചന് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, തങ്കച്ചന് ഇനി സ്റ്റാര്‍ മാജിക്കിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയില്ല. സ്റ്റാര്‍ മാജിക്കില്‍ നിന്നും പിന്മാറിയ തങ്കു ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയില്‍ ചില എപ്പിസോഡുകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ കോമഡി സ്റ്റാര്‍സില്‍ സജീവമാവുകയാണ്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…