world

ശ്രദ്ധ മോഡൽ ‘ലൗ ജിഹാദ്’ വീണ്ടും, പെട്ടിയില്‍ തലയില്ലാത്ത മൃതദേഹം, തല പോളിത്തീനില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിന്നു

രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കര്‍ കൊലക്കേസ് ലൗ ജിഹാദ് ആണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ ബംഗ്ലാദേശിലും സമാന രീതിയിൽ കൊലപാതകം. ലൗ ജിഹാദിന്റെ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് ബംഗ്ലാദേശിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. അബൂബക്കറെന്ന യുവാവാണ് വെറും അഞ്ച് ദിവസം മാത്രം പരിചയമുള്ള കവിത റാണിയെന്ന ഹിന്ദു യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയത്. വാക്കു തര്‍ക്കത്തിനിടെ യുവതിയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ലിവ് ഇന്‍ പാര്‍ടണറായ മറ്റൊരു യുവതിക്കൊപ്പമുണ്ടായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത് നവംബര്‍ 6 ന് ആണ്. അബൂബക്കര്‍ ജോലിക്ക് വരാതിരുന്നതോടെ സ്ഥാപനത്തില്‍ നിന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ ഫോണിലും ലഭിച്ചിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനത്തിന്റെ ഉടമ അബൂബക്കറിന്റെ വാടക വീട്ടിലേക്ക് ആളെ അയച്ചു. എന്നാല്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അബൂബക്കറിന്റെ തിരോധാനത്തില്‍ സംശയം ഉയര്‍ന്നതോടെ വീട്ടുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ പെട്ടിയില്‍ തലയില്ലാത്ത ഒരു യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തുന്നത്. തല പോളിത്തീനില്‍ പൊതിഞ്ഞ് പ്രത്യേകം സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കൈകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ നവംബര്‍ ഏഴിന് അബൂബക്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലൈവ് ഇന്‍ പാര്‍ട്ണറായ സപ്നയ്ക്കൊപ്പമായിരുന്നു അബൂബക്കർ. ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഗോബര്‍ചക സ്‌ക്വയര്‍ ഏരിയയിലെ ഒരു വീട്ടില്‍ താമസിക്കുകയായിരുന്നുവെന്ന് ബംഗ്ലാദേശിന്റെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ ഓഫീസര്‍ പറയുന്നുണ്ട്.

ഈയിടെയാണ് അബൂബക്കര്‍ കവിതയുമായി അടുപ്പത്തിലാവുന്നത്. പിന്നീട് ക്രൂരമായി യുവതിയെ കൊലപ്പെടുത്തുകയും പല കഷണങ്ങളാക്കുകയും ചെയ്തു. കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് മാത്രമാണ് ഇവര്‍ തമ്മിൽ കണ്ടുമുട്ടിയത്. നവംബര്‍ അഞ്ചിന് സപ്ന ജോലിക്ക് പോയ സമയത്താണ് അബൂബക്കര്‍ കവിതയെ വാടക വീട്ടിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതശരീരത്തില്‍ നിന്ന് തല വെട്ടിമാറ്റി. കൈകള്‍ വെട്ടിമാറ്റി ഒരു അഴുക്കുചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് തല പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് ശരീരത്തിന്റെ ബാക്കി ഭാഗം പെട്ടിയിലാക്കിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

അന്ന് രാത്രി തന്നെ അബൂബക്കര്‍ തന്റെ ലൈവ്-ഇന്‍ പാര്‍ട്ണര്‍ സപ്നയ്ക്കൊപ്പം ധാക്കയിലേക്ക് പോയതായും റാബ് RAB ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ പിറ്റേന്ന് വാടക വീട്ടില്‍ നിന്ന് കവിതാ റാണിയുടെ മൃതദേഹം കണ്ടെടുത്തതോടെ പോലീസ് തിരച്ചില്‍ തുടങ്ങി. നവംബര്‍ 6 ന് രാത്രിയാണ് പോലീസും RAB ഇന്റലിജന്‍സും അബൂബക്കര്‍ എവിടെയാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് ഇരുവരെയും ചൗരസ്തയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ പ്രതിയെ സോനാദംഗ പോലീസിന് കൈമാ ക്കുകയായിരുന്നു. കസ്റ്റഡിയില്‍ അബൂബക്കര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പിനിടെ ഗോബര്‍ചകയില്‍ നിന്ന് പോളിത്തീനില്‍ പൊതിഞ്ഞ നിലയില്‍ കവിതയുടെ അറ്റുപോയ കൈകള്‍ കണ്ടെത്തിയിരിക്കുകയാണ്.

 

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

2 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

34 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

51 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago