more

ഞാൻ പോവാ ഉമ്മാ,എന്ന് അത് ഹൃദയം പൊട്ടി വിലപിച്ചപ്പോൾ പോലും ആ സ്ത്രീയുടെ മനസ് അലിഞ്ഞില്ല, കുറിപ്പ്

റംസി എന്ന പെൺകുട്ടിയുടെ ആത്മഹത്യ ചർച്ചയായിമാറിക്കൊണ്ടിരിക്കുകയാണ്.8 വർഷം പ്രണയിച്ച കാമുകൻ പറ്റിച്ചതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്യുന്നത്.കാമുകൻ ഹാരിസിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു,റംസിയുടെ ആത്മഹത്യയിൽ ഹാരിസിന്റെ അമ്മക്കും പങ്കുണ്ടെന്ന് വ്യക്തമാകുന്ന ഓഡിയോയും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.ഇപ്പോളിതാ ഹാരിസിന്റെ കുടുംബാം​ഗങ്ങൾക്കെതിരെ രോക്ഷക്കുറിപ്പുമായെത്തിയിരിക്കുകയാണ് ഷൈനി ജോൺ

ഹാരിസിൻ്റെ ഉമ്മ എന്ന പിശാചിനി.. എത്ര തന്ത്രപരമായാണ് ആ പെൺകുട്ടിയെ നൈസ് ആയി ഒഴിവാക്കാൻ നോക്കുന്നത്.ഇക്കൂ.. ഉമ്മ.. ബാപ്പ എന്നൊക്കെ വിളിച്ച് ആ വീട്ടുകാർക്കൊപ്പം തുള്ളിച്ചാടി നടന്ന മിടുക്കിയായ പെൺകുട്ടി..അവൾ ഗർഭിണിയായപ്പോൾ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ച് ആ സ്ത്രീ മകനു കൂട്ടുനിന്നു.കപട സ്നേഹം പുരട്ടിയ വാക്കുകൾ അവർ എത്ര കൗശലത്തോടെയാണ് പ്രയോഗിക്കുന്നത്. നീ പോ പണ്ണേ നിൻ്റെ പാട്ടിന്.. മനസിന് കട്ടിവെക്ക് .. വീട്ടുകാർ ആലോചിച്ച ചെറുക്കനെ കെട്ട്… മകൻ ഈ കുട്ടിയേയും കൊണ്ടു നടന്നപ്പോൾ എവിടെയായിരുന്നു ഇവർ?ആ കുട്ടി ഉമ്മാ എന്ന് എത്ര വട്ടം അവരെ വിളിച്ചു.മനസലിഞ്ഞില്ല.നീ സമാധാനമായിരിക്ക് ഞാനവനെ പറഞ്ഞു മനസിലാക്കാം എന്നൊരു വാക്ക് ആ ക്രൂരയായ സ്ത്രീ പറഞ്ഞു കേട്ടില്ല.ഞാൻ പോവാ ഉമ്മാ..എന്ന് അത് ഹൃദയം പൊട്ടി വിലപിച്ചപ്പോൾ പോലും ആ സ്ത്രീയുടെ മനസ് അലിഞ്ഞില്ല.

ആ പിശാചിനി പ്രസവിച്ച മകൻ എന്ന കുട്ടിപ്പിശാച് ആദ്യം സ്വന്തം കുഞ്ഞിനെയും പിന്നീട് അവളെയും കൊന്നുകളഞ്ഞതിൽ യാതൊരു അത്ഭുതവുമില്ല.മക്കൾ ക്രൂരരും മനുഷ്യത്വമില്ലാത്തവരും ചതിയനും വഞ്ചകനും ദയ ഇല്ലാത്തവനും സ്ത്രീ പീഡകനും ഒക്കെ ആകുന്നതിൽ ഇത്തരം അമ്മമാരുടെ പങ്ക് നിസാരമല്ല.അഥവാ മക്കൾ കൈവിട്ട് പോയാലുംഒരമ്മയും ഇതിനൊന്നും കൂട്ടുനിൽക്കരുത്. മക്കളുടെ എല്ലാ വൃത്തികേടുകൾക്കും തോന്യാസങ്ങൾക്കും കുടപിടിക്കരുത്.രണ്ടു കൊലയാളികൾ..രണ്ടു ജീവൻ ഇല്ലാതാക്കിയവർ..നിയമം ഈ പൈശാചികതയ്ക്ക് തക്ക ശിക്ഷ കൊടുക്കട്ടെ.ഇങ്ങനത്തെ ആണും പെണ്ണും കെട്ട മോഴ കോന്തൻമാരോട് നീ നിൻ്റെ പാട്ടിന് പോടാ എന്ന് പറയാൻ ഉള്ള മനോധൈര്യം പെൺകുട്ടികൾക്കുണ്ടാവണം.കെഞ്ചി കാലു പിടിച്ച് നടന്നിട്ട് ഇവനെ ഒക്കെ എങ്ങനെ സ്നേഹിക്കാനാണ്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

6 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

32 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago