kerala

എസ് ഐ പോലീസുകാരനെ ലൈംഗീകമായി ആക്രമിച്ചു

കൊച്ചി. കേരള പോലീസിനു നാണക്കേട്‌ ഉണ്ടാക്കുന്ന വാർത്ത വീണ്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം മാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുന്നു. എസ് ഐ പോലീസുകാരനെ ലൈംഗീകമായി ആക്രമിച്ചു എന്നാണു പരാതി.

കൊച്ചിയിലാണ് ഈസംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എസ് ഐ രാത്രി പത്ത് മണിക്ക് ശേഷം തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നാണ് പൊലീസുകാരൻ പരാതി നൽകിയിരിക്കുന്നത്. ഹിൽപ്പാലസ് ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പായ പോത്താനിക്കാട് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

സംഭവത്തിൽ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ ബറ്റാലിയൻ കമാൻഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. എസ് ഐയ്‌ക്കെതിരെ മുൻപും ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, സദ്ഗുണങ്ങൾ ഇല്ലാത്തവർ പൊലീസിൽ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പിറകെയാണ് പോലീസുകാരന് നേരെ എസ് ഐയുടെ ലൈംഗീക അതിക്രമ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവർത്തി ചെയ്യുന്നവർ ആ സേനയുടെ ഭാഗമായി നിൽക്കണോ എന്നും മുഖ്യമന്ത്രി ചോ​ദിച്ചു. ചിലരുടെ പ്രവർത്തികൾ സേനക്ക് അപമാനമുണ്ടാക്കുന്നു. പൊലീസ് ഇങ്ങനെയാകാൻ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞോയിരുന്നു.

Karma News Network

Recent Posts

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

13 mins ago

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

33 mins ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

1 hour ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

1 hour ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

2 hours ago

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

2 hours ago