പത്തനംതിട്ട: ആംബുലൻസിലെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ സിദ്ധാർഥിന് ഇരട്ടി വിജയം. എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡാണ് സിദ്ധാർത്ഥ് സ്വന്തമാക്കിയത്. പഠിച്ചത് തിരുവല്ലയിൽ ആണെകിലും ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നതിനാൽ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജ് സ്കൂളിലാണ് പരീക്ഷ എഴുതിയത്. ഇതിനായി സർക്കാരിൽ നിന്നും പ്രത്യേക അനുമതിയും വാങ്ങിയിരുന്നു.
തിരുവല്ല കാവുംഭാഗം ദേവസം ബോർഡ് സ്കൂളിലെ വിദ്യാർഥിയും കാവുംഭാഗം പുറയാറ്റ് സുരേഷ് കുമാറിന്റെയും ബീനയുടെയും മകനുമായ ആയ സിദ്ധാർഥ് എസ് കുമാറാണ് ആംബുലൻസിൽ എത്തി പരീക്ഷ എഴുതി ഉന്നത വിജയം നേടിയത്. കഴിഞ്ഞ ജനുവരി മുതൽ ചികിത്സക്കായി തിരുവനന്തപുരത്തായിരുന്നു സിദ്ധാർഥ്. ആർസിസിയിൽ തന്നെ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കണമെന്ന് ഡയറക്ടർ തന്നെ രേഖാ മൂലം വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർഥിച്ചിരുന്നെങ്കിലും നിയമതടസം ഉള്ളതിനാൽ ആണ് തൊട്ടടുത്ത മെഡിക്കൽ കോളേജ് സ്കൂളിൽ അവസരം നൽകിയത്.
രോഗം അർബുദം ആണെങ്കിലും പൊരുതി ആണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് എന്നതും ശ്രദ്ധേയമാണ്. ക്രിസ്മസ് പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച സന്തോഷത്തിനിടെയാണ് ആർസിസിയിലെ പരിശോധനാ ഫലം പുറത്തുവന്നത്.ഇതോടെ കുടുംബം ദുഖത്തിലായെങ്കിലും സിദ്ധാർഥ് രോഗക്കിടക്കയിലും പഠനം തുടർന്നു. രോഗം ഭേദമായി അടുത്ത വർഷം പരീക്ഷ എഴുതാമെന്ന് ചികിത്സിക്കുന്ന ഡോക്ടറും ബന്ധുക്കളും പറഞ്ഞെങ്കിലും പഠിക്കാൻ തന്നെ ആയിരുന്നു കുട്ടിയുടെ ഉറച്ച തീരുമാനം. ഇതോടെ പരിചരിക്കുന്നവരും ഉണർന്നു. ഇപ്പോൾ തന്നെ 22 ലക്ഷം രൂപ ചികിത്സക്കായി ചിലവായിട്ടുണ്ട്.ഇത് താങ്ങാൻ പ്രാപ്തിയില്ലാത്ത കുടുംബത്തെ നിരവധി പേർ സഹായിക്കുന്നുണ്ട്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…