33 വര്‍ഷത്തിന് മുമ്പ് ആരാധകന് അയച്ച കത്തിന് താന്‍ നല്കിയ മറുപടി കത്ത് പങ്കുവച്ച് നടന് സിദ്ദിഖ്. നജീബ് മുദാദി എന്നൊരാള്‍ അയച്ച കത്തിന് നല്കിയ മറുപടിയാണ് സിദ്ദിഖ് പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിദ്ദിഖ് തന്റെ 61-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നജീബ് മുദാദി ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതാണ് സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്. ”മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് നജീബ് മൂദാദി എന്നൊരാള്‍ എനിക്കയച്ച കത്തിന് ഞാന്‍ അയച്ച മറുപടിയാണ് ഇത് … ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജില്‍ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.”
”ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനമായിട്ട് ഞാന്‍ ഈ കത്ത് കണക്കാക്കുന്നു.. നിങ്ങള്‍ക്കെല്ലാവര്‍ക്കും വായിക്കാന്‍ വേണ്ടി ഞാനിത് എന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്നു” എന്നാണ് കത്ത് പങ്കുവച്ച് സിദ്ദിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ കത്ത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, ‘വോയ്സ് ഓഫ് സത്യനാഥന്’ ആണ് സിദ്ദിഖിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ദിലീപ് നായകനായ ചിത്രത്തില്‍ തബല വര്ക്കിച്ചന് എന്ന കഥാപാത്രമായാണ് സിദ്ദിഖ് വേഷമിട്ടത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ ഒരുങ്ങുന്ന ‘റാം’ ആണ് സിദ്ദിഖിന്റെതായി എത്താന്‍ പോകുന്ന പുതിയ ചിത്രം.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…