entertainment

മകന്റെ ജന്മദിനം ആഘോഷമാക്കി ഷഹീനും സിദ്ദിഖും, ആശംസകളുമായി സോഷ്യൽ മീഡിയ

നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായിമാറിയിരുന്ന താരസമ്പന്നമായിരുന്നു വിവാഹം, റിസപ്ഷന്റെ ചിത്രങ്ങളും സോഷ്യൽ ലോകത്ത് വൈറലായിരുന്നു. ഈ വിശേഷങ്ങൾക്ക് ഒപ്പം മറ്റൊരു വാർത്തകൂടെ സോഷ്യൽ ലോകത്ത് വൈറലായിരുന്നു. സിദ്ധിഖിന്റെ രണ്ടാമത്തെ മകനെ കുറിച്ചുള്ള വാർത്തകൾ ഭിന്നശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളിൽ നിന്ന് മറച്ച് വച്ച് സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു സിദ്ദിഖ് എന്നായിരുന്നു അത്. എന്നാൽ അതെല്ലാം വെറും വ്യാജ ആരോപണങ്ങൾ മത്രമാണെന്ന് പിന്നീട് തെളിഞ്ഞു.

ഇപ്പോഴിതാ ഷഹീന്റെ സഹോദരൻ സാപ്പിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഷഹീന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് സാപ്പിയുടെ വിശേഷങ്ങൾ സിദ്ദീഖ് കുടുംബത്തിന്റെ ആരാധകർ അറിയാറുള്ളത്. സാപ്പിയുടെ പിറന്നാൾ കുടുംബസമേതം ആഘോഷമാക്കിയതിന്റെ വീഡിയോയും ചിത്രങ്ങളും മനോഹരമായ കുറിപ്പോടെ പങ്കിട്ടതും ഷഹീൻ തന്നെയാണ്. കസാവ റെസ്റ്റോറന്റിലായിരുന്നു പിറന്നാൾ ആഘോഷം.

ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിക്ക് പിറന്നാൾ ആശംസകൾ എന്നാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് ഷഹീൻ കുറിച്ചത്. സാപ്പി സന്തോഷത്തോടെ കേക്ക് മുറിക്കുന്നതും സിദ്ദീഖും മറ്റ് കുടുംബാം​ഗങ്ങളും മധുരം സാപ്പിക്ക് വായിൽ വെച്ച് നൽകുന്നതും വീഡിയോയിൽ കാണാം. സിദ്ദീഖ് കുടുംബത്തിന്റെ ആരാധകരും സിനിമാപ്രേമികളും എല്ലാം സാപ്പിക്ക് പിറന്നാൾ ആശംസിച്ച് എത്തി.

ഇത്രയും നല്ല വാപ്പയെയും ഇക്കയെയും കിട്ടിയ സാപ്പി ഭാഗ്യവാനാണ് എന്നാണ് ഒരു ആരാധകൻ കുറിച്ചത്. സ്പെഷ്യൽ ചൈൽഡായ സാപ്പിയെ സിദ്ദീഖും മകൻ ഷഹീനും ഭാര്യ അമൃതയും എല്ലാം കൊച്ചുകുട്ടിയെപ്പോലെയാണ് സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഷഹീനും സാപ്പിക്കും ഒരു സഹോദരി കൂടിയുണ്ട്.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

25 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

53 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

57 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

59 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago