ഇത്തവണ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് നടൻ സിദ്ദിഖ്. സിദ്ദീഖിൻറെ മകനും നടനുമായ ഷഹീൻ സിദ്ദീഖാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിഷു 2024 എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വച്ചത് .
ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ ആറന്മുള കണ്ണാടിയും , വിളക്കുകളും , മഞ്ചാടിയും , പുതുവസ്ത്രവുമായി ഓട്ടുരുളിയിൽ വച്ച കണിയുടെ ചിത്രമാണ് ഷഹീൻ പങ്ക് വച്ചത്. വിഷു സദ്യയും താരത്തിന്റെ വീട്ടിൽ ഒരുക്കിയിരുന്നു. സിദ്ദീഖിൻറെ മകൻ സാപ്പി എന്ന് വിളിപ്പേരുള്ള റാഷിൻ സദ്യ കഴിക്കുന്നതും ചിത്രങ്ങളിൽ കാണാം.
പോസ്റ്റ് വൈറലായതിനു പിന്നാലെ താരത്തിനും കുടുംബത്തിനും വിഷു ആശംസകൾ നേർന്ന് നിരവധി പേർ എത്തുകയുണ്ടായി. ഭാര്യ അമൃതയ്ക്കൊപ്പമുള്ള ചിത്രവും ഷഹീൻ പങ്കുവച്ചു. സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…