entertainment

അവള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്നെ മറ്റാരേക്കാളും അറിയാവുന്നത് അവള്‍ക്കാണ്, സിജു വില്‍സണ്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിജു വില്‍സണ്‍. സംസ്ഥാന അവാര്‍ഡിന് പിന്നാലെ മകളുടെ ജനനം കൂടാതെ ബ്രഹ്മാണ്‍ ചിത്രത്തില്‍ നായകന്‍. ഇങ്ങനെ ജീവിതത്തില്‍ എല്ലാം കൊണ്ടും തിളങ്ങി നില്‍ക്കുകയാണ് നടന്‍. ഇപ്പോള്‍ ഒരു ദേശീയ മാധ്യമത്തിന് സിജു വില്‍സണ്‍ നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയകൡ ശ്രദ്ധേയമാകുന്നത്. തന്റെ അഭിനയ ജീവിതത്തിലെ തന്നെ നാഴികല്ലായി മാറുവാന്‍ കഴിവുള്ള ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് ഭാര്യ ഗര്‍ഭിണിയായത്. അതുകൊണ്ടു തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ രണ്ടു കാര്യങ്ങള്‍ ഒരുമിച്ചു നടക്കുന്നതായി തോന്നി-സിജു വില്‍സണ്‍ പറഞ്ഞു.

സിജു വില്‍സണിന്റെ വാക്കുകള്‍, ‘പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അനൗണ്‍സ്‌മെന്റും ഞങ്ങളുടെ ഗുഡ് ന്യുസും ഏകദേശം ഒരേ സമയമാണ് സംഭവിക്കുന്നത്. അതുപോലൊരു സിനിമക്ക് വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടതുണ്ടായിരുന്നു എനിക്ക്. ശാരീരികമായ മാറ്റങ്ങള്‍, ആയോധനകള്‍ പഠിക്കുക അങ്ങനെ ഞാന്‍ വളരെ തിരക്കിലായി മാറി. സത്യം പറഞ്ഞാല്‍ ഞങ്ങളെ രണ്ടു പേരെയും നോക്കേണ്ട ചുമതലയായി ഭാര്യ ശ്രുതിക്ക്. പാവം അവള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്നെ മറ്റാരേക്കാളും അറിയാവുന്നത് അവള്‍ക്കാണ് ,അതുകൊണ്ട് തന്നെ അത് അവള്‍ക്ക് മാനേജ് ചെയ്യുവാന്‍ കഴിഞ്ഞു,’ സിജു പറഞ്ഞു. എല്ലാത്തിനും അതിന്റേതായ ഒരു കാരണമുണ്ട് എന്തൊക്കെയായാലും വലിയ ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു പ്രസവ സമയം ഭാര്യക്കൊപ്പം ഉണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.

‘പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഷൂട്ട് മെയ് വരെയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഡെലിവെറി സമയത്തു അവളുടെ കൂടെ ഉണ്ടാകാന്‍ കഴിയില്ല എന്ന് അവള്‍ക്കും എനിക്കും അറിയാമായിരുന്നു. ഞാന്‍ ഇല്ലാതെ തന്നെ അത് മാനേജ് ചെയ്യുവാന്‍ അവള്‍ തയാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 89 ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഷൂട്ട് ബ്രേക്ക് എടുത്തു. ഈ സാഹചര്യത്തില്‍ അത്രയും ദിവസം തന്നെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞതില്‍ ടീം വളരെ സന്തോഷത്തില്‍ ആയിരുന്നു. എന്തായാലും ഒരുകാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ് പ്രസവ സമയത്തു അവളുടെ കൂടെ ഉണ്ടാകാന്‍ കഴിഞ്ഞു. ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കാണ് ഞാന്‍ കടക്കുന്നത്. തൊഴില്‍ പരമായും വ്യക്തിപരമായും. മാത്രമല്ല ജീവിതം വരുന്നതുപോലെ അക്‌സപ്റ്റ് ചെയ്യാനും ഞാന്‍ ആരംഭിച്ചു. അച്ഛനായതിന്റെ ത്രില്ലും ഒരുപാട് ആണ്.’

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

16 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

33 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago