entertainment

ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു- സിജു വിത്സൺ

മകളുടെ ജന്മദിനത്തിൽ മനോഹരമായ ഫോട്ടോയും കുറിപ്പും പങ്കുവെച്ച് സിജു വിൽസൺ. കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു. ഒരു അനുഗ്രഹമായി നീ വന്ന ഈ ദിവസം ജീവിതത്തെ കൂടുതൽ മനോഹരമായും അർഥപൂർണവുമാക്കി. നിന്നോടൊപ്പമുള്ള ഞങ്ങളുടെ ആദ്യ വർഷം ഏറ്റവും സവിശേഷമായ ഒന്നായിരുന്നു, അതിന്റെ ഓരോ നിമിഷവും ഞങ്ങൾ ഇഷ്ടപ്പെട്ടു.

നീ ഈ ലോകത്തിലേക്ക് വന്നതുമുതൽ, ഞങ്ങൾക്ക് അനന്തമായ സന്തോഷത്തിന്റെ നിമിഷങ്ങളും ഏറ്റവും മധുരമുള്ള ഓർമ്മകളും നൽകി. നിന്റെ വളർച്ചതന്നെ ഞങ്ങൾക്ക് മനോഹരമായ ഒരു കാഴ്ചയാണ്. പ്രിയപ്പെട്ട രാജകുമാരി ഞങ്ങൾ എന്നും നിന്നെ സ്‌നേഹിക്കുന്നു. നിനക്ക് വേണ്ടി ഞങ്ങൾ എന്നുമുണ്ടാകും എന്നുമാണ് സിജു വിൽസൺ കുറിച്ചത്.

മലയാളികളത്തിലെ ശ്രദ്ധേനായ താരമാണ് സിജു വിത്സൺ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്. ‘പ്രേമ’ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു ‘ഹാപ്പി വെഡിംഗി’ൽ നായകനായി തിളങ്ങിയിരുന്നു. നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്, സിജു നിർമ്മിച്ച ചിത്രം ‘വാസന്തി’ കഴിഞ്ഞ വർഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. ഇതേവര്ഷം തന്നെയാണ് ചരിത്രപ്രാധാന്യമുള്ള സിനിമ ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ നായകനാവുന്നതും.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

48 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago