ബോളിവുഡിലെ ശ്രദ്ധേയമായ നടിയാണ് ശിഖ മല്‍ഹോത്ര.കോവിഡ് 19 വ്യാപിച്ചതോടെ അഭിനയത്തില്‍ നിന്നും ബ്രേക്ക് എഠുത്ത് തന്റെ പഴയ നഴ്സിങ് കുപ്പായം വീണ്ടും നടി അണിഞ്ഞിരുന്നു.2014ല്‍ ആയിരുന്നു ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ നടി ബിരുദം നേടിയത്.പിന്നീടാണ് നടി അഭിനയ രംഗത്ത് എത്തുന്നത്.എന്നാല്‍ താത്കാലികമായി അഭിനയത്തോട് വിടപറഞ്ഞ് കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ തയ്യാറായി താരത്തിന് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുകയാണ്.
രാജ്യത്തെ ആരോഗ്യമേഖലയില്‍ അടിയന്തിര സാഹചര്യം വന്നതോടെയാണ് താന്‍ രോഗികളെ ചികിത്സിക്കാന്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്.കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുമ്ബോള്‍ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുത്തതാണ്’എന്നായിരുന്നു അന്ന് ശിഖ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നത്.ഒടുവില്‍ തന്നെയും കോവിഡ് ബാധിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ് നടി.അതേസമയം നടിക്ക് കോവിഡ് വന്നതില്‍ ദുഖമില്ലെന്നും ഉടന്‍ തന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ശിഖ അറിയിച്ചു.നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തിയതോടെയാണ് ശിഖ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഏറെ ശ്രദ്ധനേടുന്നത്.സിനിമയില്‍ എത്തുന്നതിന് മുമ്പ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം താരം നഴ്സായി സേവനമനുഷ്ടിച്ചിരുന്നു
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…