entertainment

മമ്മൂട്ടിക്കൊപ്പം ആ ചിത്രത്തിൽ പൂർണ നഗ്നയായി അഭിനയിച്ചു സിൽക്ക് സ്മിത, അതിന് വെച്ച ഡിമാൻഡ് ഇതായിരുന്നു

മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി തകർപ്പൻ വിജയം നേടിയ ചിത്രമാണ് അഥർവ്വം. ഷിബു ചക്രവർത്തിയുടെ തിരക്കഥയിൽ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അഥർവ്വം 1989 ൽ ആണ് പുറത്ത് വരുന്നത്. അക്കാലത്ത് തെന്നിന്ത്യൻ സിനിമയിലെ മാദക റാണി സിൽക്ക് സ്മിത ഒരു മുഴുനീള വേഷത്തിൽ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അഥർവ്വം.

ഡെന്നിസ് ജോസഫിന്റെ കഥയ്ക്ക് ഷിബു ചക്രവർത്തി തിരക്കഥയൊരുക്കി 1989 ജൂൺ ഒന്നിന് ആണ് അഥർവ്വം തിയേറ്ററുകളിൽ എത്തുന്നത്. ആഭിചാരം, മന്ത്രവാദം തുടങ്ങിയ വിഷയങ്ങളെ പ്രമേയമയക്കുന്ന ചിത്രത്തിൽ പൂർണ നഗ്നയായി സിൽക്ക് സ്മിത അതിൽ അഭിനയിക്കുന്നുണ്ട്. ആഭിചാരക്രിയക്കായി സിൽക്ക് സ്മിത മമ്മൂട്ടിക്ക് മുന്നിൽ പൂർണ നഗ്നയായി നിൽക്കുന്ന ഈ രംഗം പൂർണമനസ്സോടെ സിൽക്ക് സ്മിത ചെയ്യാൻ തയ്യാറായ കാര്യം വർഷങ്ങൾക്ക് ശേഷം തുറന്നു പറയുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന വേണു ബി നായർ. അത്തരം ഒരു രംഗത്തെക്കുറിച്ച് സിൽക്ക് സ്മിതയോട് പറയാൻ സംവിധായകനായ ടെന്നിസ് ജോസഫിനും വേണുവിനും ബുദ്ധിമുട്ടായിരുന്നു.

ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് കരുതി ഇരിക്കുമ്പോൾ സിൽക്ക് സ്മിത വന്നു കാര്യം എന്താണെന്ന് അന്വേഷിക്കുകയുണ്ടായി. എന്നാൽ നടിയോട് ഇക്കാര്യം പറയാൻ തയ്യാറാവാതെ ഡെന്നിസ് ജോസഫ് അവിടെ നിന്നും പോയി. തുടർന്ന് നടിയോട് ആ രംഗത്തെ കുറിച്ച് പറയുന്നത് വേണു ആയിരുന്നു. ആ രംഗത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോൾ ഇത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സ്മിത പറഞ്ഞ മറുപടി.

നേരത്തെ പറഞ്ഞിരുന്നെങ്കിൽ ആ രംഗത്തിനു അനുസരിച്ചുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഷൂട്ടിങ്ങിന് വരാമായിരുന്നു എന്നും സിൽക്ക് സ്മിത പറയുകയുണ്ടായി. ആ രംഗത്തിൽ പൂർണ നഗ്നയായി സിൽക്ക് സ്മിത അഭിനയിച്ചു. എന്നാൽ അങ്ങനെ അഭിനയിക്കുവാൻ ഒരു വ്യവസ്ഥ മുന്നോട്ടു വെക്കുകയായിരുന്നു താരം. പൂർണ നഗ്‌ന ആയിട്ടുള്ള രംഗം ചിത്രീകരിക്കുമ്പോൾ അവിടെ അധികമാരും ഉണ്ടാകരുത് എന്നായിരുന്നു സിൽക്ക് സ്മിത മുന്നോട്ടു വെച്ച ഡിമാന്റ്.

താരത്തിന്റെ വ്യവസ്ഥ പ്രകാരം മമ്മൂട്ടി ഉൾപ്പെടെ ആ രംഗത്തിൽ വളരെ അത്യാവശ്യമുള്ള കുറച്ചു പേർ മാത്രമായി ഷൂട്ട് നടത്തുകയായിരുന്നു.
1980കളിൽ നിരവധി ചിത്രങ്ങളിൽ ഐറ്റം ഡാൻസുകളിലും ചെറിയ വേഷങ്ങളിലും തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സിൽക്ക് സ്മിത. തെലുങ്ക്, തമിഴ്, മലയാളം, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള സിൽക്ക് സ്മിത ബോളിവുഡിലും സാന്നിധ്യം അറിയിക്കുകയുണ്ടായി.

17 വർഷം നീണ്ട അഭിനയ ജീവിതത്തിനിടെ 450 ഓളം സിനിമകളിൽ അഭിനയിച്ച താരം, ഒരു പ്രശസ്ത നടിയുടെ ടച്ചപ്പ് ആർട്ടിസ്റ്റായി സിനിമയിൽ എത്തി പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വെക്കുകയായിരുന്നു. മലയാള സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ ആണ് താരത്തിന് സ്മിത എന്ന പേര് നൽകുന്നത്. അക്കാലത്തെ സിൽക്ക് സ്മിതയുടെ ഐറ്റം നമ്പറുകൾ ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം കൊയ്തു. അതേ സമയം സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി 2011ൽ ഏക്താ കപൂർ നിർമിച്ച ചിത്രം ആയിരുന്നു ദി ഡിർട്ടി പിക്ച്ചർ. വിദ്യ ബാലൻ ആയിരുന്നു ചിത്രത്തിലെ നായിക. ഈ ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും വിദ്യ കരസ്ഥമാക്കുകയുണ്ടായി.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

9 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

35 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

58 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago