social issues

പറയാന്‍ കൊള്ളരുതാത്തതു വല്ലതും അങ്ങേക്ക് അറിയാമെങ്കില്‍ അത് വെളിപ്പെടുത്തണം സര്‍, എം എം മണിക്കെതിരെ സിന്‍സി അനില്‍

അതിജീവിതയ്ക്ക് എതിരെ എംഎം മണി നടത്തിയ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സിന്‍സി അനില്‍. ഇതൊരു നാണം കെട്ട കേസ് ആണെന്നും, പറയാന്‍ കൊള്ളാത്ത പലതും കേസിലുണ്ടെന്നുമായിരുന്നു മണി പറഞ്ഞത്. നാണംകെട്ട ,പറയാന്‍ കൊള്ളരുതാത്ത കേസാണെന്ന അഭിപ്രായം എങ്ങനെ വന്നു സര്‍? പറയാന്‍ കൊള്ളരുതാത്തതു വല്ലതും അങ്ങേക്ക് അറിയാമെങ്കില്‍ അത് വെളിപ്പെടുത്തണമെന്ന് സിന്‍സി പറയുന്നു.

സിന്‍സി അനിലിന്റെ വാക്കുകള്‍ ഇങ്ങനെ, അന്വേഷണത്തില്‍ വിശ്വാസമില്ലെങ്കില്‍ അതു പറയാന്‍ അതിജീവിതയ്ക്ക് അവകാശമുണ്ട് സര്‍. ജുഡീഷ്യല്‍ നടപടികളില്‍ സംശയമുണ്ടെങ്കില്‍ അതു പ്രകടിപ്പിക്കാനും അവകാശമുണ്ട്. പിന്നെ നാണംകെട്ട ,പറയാന്‍ കൊള്ളരുതാത്ത കേസാണെന്ന അഭിപ്രായം എങ്ങനെ വന്നു സര്‍? പറയാന്‍ കൊള്ളരുതാത്തതു വല്ലതും അങ്ങേക്ക് അറിയാമെങ്കില്‍ അത് വെളിപ്പെടുത്തണം സര്‍.

തനിക്കേറ്റ പീഡനങ്ങള്‍ക്കെതിരെ, അപമാനത്തിനെതിരെ, കരിയറിലേറ്റ തിരിച്ചടിക്കെതിരെ വ്യക്തിഹത്യയ്‌ക്കെതിരെ നിയമ വഴി തേടുന്ന ഒരു സ്ത്രീയെ തോല്പിക്കാന്‍ അക്രമിക്കൊപ്പം ആരു നിന്നാലും അത് നാണക്കേടു തന്നെയാണ് സര്‍. തെരഞ്ഞെടുപ്പുകള്‍ വരും പോകും, കുറച്ചു വോട്ടോ സീറ്റോ അല്ല നമുക്കു പ്രശ്‌നം എന്നു പരസ്യമായി പ്രഖ്യാപിച്ച ഒരു മനുഷ്യന്‍ ഇപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയാണ് സാര്‍.

നമുക്കൊപ്പം നടക്കുമ്പോള്‍ അതിജീവിത ,നമുക്കെതിരെ നില്‍ക്കുമ്പോള്‍ അതിബുദ്ധിക്കാരി എന്ന നിലപാട് ശരിയല്ല സര്‍. നമ്മളങ്ങനെയായിക്കൂട സര്‍. പണത്തിനു മീതെ പറക്കുന്ന പരുന്തുകളുണ്ട് എന്നു തെളിയിക്കുന്നതാണ് സര്‍ അഭിമാനം. അല്ലെങ്കിലാണ് നാണക്കേടായിപ്പോവുക.. അപ്പോള്‍ തിരുത്തുകയല്ലേ?. അഭിവാദ്യങ്ങള്‍. അതിജീവിതയ്‌ക്കൊപ്പമാണ്, നിസ്സംശയം

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

20 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

46 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago