social issues

ദിലീപിന്റെ കേസ് വിജയ് ബാബുവിനെയും സ്വാധീനിച്ചിട്ടുണ്ട്, അതാവും ആയാള്‍ ലൈവില്‍ വന്ന് നിയമത്തെ ഇങ്ങനെ പല്ലിളിച്ച് കാണിച്ചത്

നടിയുടെ ബലാത്സംഗ പരാതിക്ക് പിന്നാലെ വിജയ് ബാബു ഒളിവില്‍ പോയിരിക്കുകയാണ്. നടിയുടെ പേര് വെളിപ്പെടുത്തി വിജയ് പങ്കുവെച്ച വീഡിയോയും പിന്‍വലിച്ചിട്ടുണ്ട്. നടന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് സിന്‍സി അനില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. ദിലീപിന്റെ കേസ് വിജയ് ബാബുവിനെയും സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അതിനാലാവാം അയാള്‍ ലൈവില്‍ വന്ന് നിയമത്തെ വെല്ലുവിളിച്ചതെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ സിന്‍സി അനില്‍ പറഞ്ഞു.

ഇത്രയൊക്കെ ഉള്ളൂ, ഒന്നും സംഭവിക്കില്ല എന്നൊരു ധൈര്യത്തിലാണ് അയാള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത നടത്തിയത് വലിയൊരു പോരാട്ടമാണ്. ആ ധൈര്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. വിജയ് ബാബുവിനെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടിക്ക് പോരാടാനുള്ള ധൈര്യം ഉണ്ടാകുമോയെന്ന് അറിയില്ല. ഇനിയുള്ള അവളുടെ ദിവസങ്ങള്‍ എങ്ങനെയാകുമെന്നും അറിയില്ല.-സിന്‍സി അനില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

സിന്‍സി അനിലിന്റെ വാക്കുകളിങ്ങനെ, ഒരുപക്ഷേ വിജയ് ബാബുവും ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയും തമ്മില്‍ റിലേഷനില്‍ ആയിരുന്നിരിക്കാം. മെന്റലി ആ പെണ്‍കുട്ടി വിജയ് ബാബുവിനോട് ഡിപ്പന്റഡ് ആയിരിക്കാം. എല്ലാവരും പുണ്യാളന്‍മാരൊന്നുമല്ല. പലര്‍ക്കും വിവാഹേതര ബന്ധങ്ങളൊക്കെ ഉണ്ടാകും. അതുകൊണ്ടായിരിക്കാം പീഡനമാണ് താന്‍ നേരിടുന്നതെന്ന് തിരിച്ചറിയാന്‍ പെണ്‍കുട്ടി വൈകിപ്പോയിട്ടുണ്ടാകുക. പീഡനമാണെന്ന് തിരിച്ചറിയുമ്പോഴേക്കും സാഹചര്യം ഒരുപാട് മോശം അവസ്ഥയില്‍ എത്തി. ആ ട്രോമയില്‍ നിന്നും പുറത്ത് കടക്കാന്‍ ആയപ്പോഴാണ് അവര്‍ പരാതിപ്പെട്ടത് എന്നാണ് താന്‍ മനസിലാക്കുന്നത്. ഈ സംഭവം വാര്‍ത്തയായതോടെ ചിലര്‍ വന്ന് എന്നോട് ചോദിച്ചു, അവര്‍ ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ട്, ചിരിച്ച് സംസാരിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നുണ്ട് എന്ന്. പീഡനത്തിരയായ പെണ്‍കുട്ടി ഉടനെ ആത്മഹത്യ ചെയ്യണമെന്നായിരുന്നോ ഇവരൊക്കെ ചിന്തിക്കുന്നതെന്ന് തനിക്ക് അറിയില്ല.

ഇത്തരം ചിന്തകളെല്ലാം തീര്‍ത്തും കാടന്‍ ചിന്തകളാണ്. ഇഷ്ടപ്രകാരം രണ്ട് വര്‍ഷത്തോളം സെക്‌സ് ചെയ്ത ശേഷവും ഒരുമിച്ച് ജീവിച്ച ശേഷവും ആ ബന്ധം വേണ്ടെന്ന ഒരു പോയിന്റില്‍ എത്തിയാല്‍ അത് അവസാനിപ്പിക്കാന്‍ നേരം പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതൊക്കെയാണ് കാണുന്നത്. അതിന്റെ മറ്റൊരു പതിപ്പ് എന്ന് വേണം ഈ സംഭവത്തെ കാണാന്‍. ദിലീപിന്റെ കേസ് വിജയ് ബാബുവിനെയും സ്വാധീനിച്ചിട്ടുണ്ട്, അതാവും ആയാള്‍ ലൈവില്‍ വന്ന് നിയമത്തെ ഇങ്ങനെ പല്ലിളിച്ച് കാണിച്ചത്. ഇത്രയൊക്കെ ഉള്ളൂ, ഒന്നും സംഭവിക്കില്ല എന്നൊരു ധൈര്യം കാണാം. ഞാന്‍ മാത്രമല്ല മറ്റ് പല പെണ്‍കുട്ടികളും ഇയാളുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതിനകത്ത് എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിനൊടുവിലാണ് മനസിലാക്കാന്‍ സാധിക്കുക.

വിജയ് ബാബുവിന്റെ ഒരു ലൈവ് ഒരു ഭീഷണിയായിരുന്നു. തന്റെ കൈയ്യില്‍ ഉണ്ടെന്ന് പറയുന്ന പെണ്‍കുട്ടിയുടെ വീഡിയോയും ചാറ്റുകളും അയാള്‍ പുറത്തുവിടും. അയാള്‍ ഇനി അകത്ത് പോയാലും പുറത്തായാലും ഈ വീഡിയോകള്‍ എല്ലാം അയാള്‍ പുറത്ത് വിട്ട് പക പോക്കും, കുറ്റവാളികളുടെ മനസ് അത്തരത്തിലുള്ളതാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത നടത്തിയത് വലിയൊരു പോരാട്ടമാണ്. ആ ധൈര്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. വിജയ് ബാബുവിനെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടിക്ക് പോരാടാനുള്ള ധൈര്യം ഉണ്ടാകുമോയെന്ന് അറിയില്ല. ഇനിയുള്ള അവളുടെ ദിവസങ്ങള്‍ എങ്ങനെയാകും എന്ന് അറിയില്ല. കാരണം ഇപ്പോള്‍ തന്നെ പൊതുജനം അവളുടെ മേല്‍ ഒരു മോശക്കാരി ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സ്ത്രീകള്‍ അടക്കം അവര്‍ക്കെതിരെ സംസാരിക്കുന്നുണ്ട്.

എത്രത്തോളം അവള്‍ക്ക് പിടിച്ച് നില്‍ക്കാനും പോരാടും സാധിക്കുമെന്ന് അറിയില്ല. ആ പെണ്‍കുട്ടിയെ ആരും ചേര്‍ത്ത് നിര്‍ത്താന്‍ തയ്യാറാകുന്നില്ലെന്നത് വിഷമിപ്പിക്കുന്നുണ്ട്. ആരും ചേര്‍ത്ത് നിര്‍ത്തിയില്ലേങ്കിലും അക്ഷരം കൊണ്ട് അവരെ ബലാത്സംഗം ചെയ്യാതിരിക്കാനെങ്കിലും തയ്യാറാവണം. ഇത്രയും കാലം പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് മിണ്ടിയില്ലെന്നാണ് പലരും ചോദിക്കുന്നത്. വിജയ് ബാബു കുട്ടിയുടെ തൊഴിലുടമ കൂടിയാണ്. അതുകൊണ്ട് തന്നെ എപ്പോഴും പെണ്‍കുട്ടിക്ക് ഒരു വിധേയത്വം ഉണ്ടാകും. അതിനാല്‍ പുറത്ത് വരാന്‍ സമയം വേണ്ടി വരും. എന്തുകൊണ്ട് വൈകിയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് എല്ലാവരും മീടുവിനെ പേടിക്കുന്നത്. വിജയ് ബാബുവും നടന്‍ വിനായകനുമെല്ലാം മീടുവിനെതിരെ രംഗത്തെത്തിയിരുന്നു. പരസ്പരം ആയിരം തവണ സെക്‌സ് ചെയ്‌തോട്ടെ ആയിരത്തിയൊന്നാം തവണ ഒരാള്‍ നോ പറഞ്ഞാല്‍ അംഗീകരിക്കേണ്ട ബാധ്യത പങ്കാളിക്ക് ഇല്ലേ.’

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago