topnews

കുഴിയിലാകെ മുളകുപൊടി വിതറി, വസ്ത്രം പൂർണ്ണമായും മാറ്റി, സിന്ധുവിനെ കുഴിച്ചുമൂടിയത് അതിവിദ​ഗ്ധമായി

ഇടുക്കി പണിക്കൻകുടിയിൽ മൂന്ന് ആഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മൃതദേഹം ഒളിപ്പിക്കാനായി ബിനോയി ചെയ്തത് വൻ നീക്കങ്ങളാണ്. സിന്ധുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. വസ്ത്രം പൂർണമായും മാറ്റിയിരുന്നു. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവം പുറത്തുവന്നതിന് പിന്നാലെ ബിനോയ് ഒളിവിലാണ്. ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു ഭർത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ൽ ആണ് കാമാക്ഷിയിൽ നിന്ന് പണിക്കൻകുടിയിൽ എത്തി വാടക വീട്ടിൽ താമസമാരംഭിച്ചത്. ബിനോയിയുടെ വീടിനോട് ചേർന്നായിരുന്നു ഇത്. ഭർത്താവും മൂന്ന് മക്കളുമുള്ള സിന്ധു ബന്ധമുപേക്ഷിച്ചാണ് സുഹൃത്തായിരുന്ന ബിനോയിയുടെ വീട്ടിന് സമീപം വന്ന് താമസിച്ചതെന്ന് പോലീസ് പറയുന്നു.

സംശയത്തിന്റെ പേരിൽ പലപ്പോഴും ബിനോയിയും സിന്ധുവും വഴക്ക് പതിവായിരുന്നു. കഴിഞ്ഞ 11ന് സിന്ധു മകളെ ഫോൺ ചെയ്ത് ബിനോയിയുമായി വഴക്കുണ്ടായ കാര്യം അറിയിച്ചെന്ന് ബന്ധുക്കൾ പറയുന്നു. മുൻഭർത്താവ് അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയവേ സിന്ധു നാലുദിവസം അവിടെയായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു കലഹം. അന്നുമുതലാണ് സിന്ധുവിനെ കാണാതായത്.

തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതിപ്പെട്ടു. പിറ്റേന്ന് പോലീസ് എത്തിയതറിഞ്ഞ് ബിനോയി ഒളിവിൽപ്പോയി. പോലീസും ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. ബിനോയിയുടെ വീട്ടിലെ അടുക്കള പുതുക്കിപ്പണിതെന്ന് സിന്ധുവിന്റെ ഇളയമകൻ മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം വേണ്ടവിധം പരിശോധിക്കാൻ പോലീസ് തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഇന്നലെ ബന്ധുക്കളെത്തി അടുക്കളയിലെ അടുപ്പ് പൊളിച്ചുനീക്കി രണ്ടടിയോളം മണ്ണ് മാറ്റിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സംഭവം പോലീസിൽ അറിയിക്കുകയും ചെയ്തു. മൊബൈൽ ഫോൺ സിഗ്‌നൽ പിന്തുടർന്ന് റാന്നി, പൊള്ളാച്ചി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ അന്വേഷിെച്ചങ്കിലും ബിനോയിയെ പിടികൂടാനായില്ല. ഇയാൾ തമിഴ്‌നാട്ടിലുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

15 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

16 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

37 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

58 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

58 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago