മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികൾക്ക് പ്രിയങ്കയാണ്. സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ സിന്ധുവും മലയാളികൾക്ക് സുപരിചിതയാണ്.
ഇപ്പോഴിതാ, സിന്ധു കൃഷ്ണ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തങ്ങളുടെ യൂറോപ്യൻ യാത്രയുടെ വിശേഷങ്ങളാണ്. സിന്ധു കൃഷ്ണ പങ്കുവയ്ക്കുന്നത്. കുടുംബസമേതമാണ് ഇവരുടെ യാത്ര. പാരിസിലും ആംസ്റ്റർഡാമിലുമൊക്കെ ആയിട്ടാണ് യാത്രകൾ. അതിന്റെ വിശേഷങ്ങളാണ് വീഡിയോയിൽ.
നേരത്തെ തന്നെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്തിരുന്നു എന്ന് സിന്ധു പറയുന്നു. കാര്യമായി ഷോപ്പിങ്ങുകൾ ഒന്നും ഇവിടെ ചെയ്തിട്ടില്ല. നാട്ടിൽ കിട്ടാത്ത കുറച്ച് സാധനങ്ങളൊക്കെയാണ് വാങ്ങിയിട്ടുള്ളത് എന്നാണ് സിന്ധു പറഞ്ഞത്. യാത്ര വിശേഷങ്ങൾക്ക് ഒപ്പം തനിക്ക് വന്ന ചോദ്യങ്ങൾക്ക് ഉള്ള മറുപടിയും സിന്ധു നൽകുന്നുണ്ട്. യാത്രയിലെ ചില ബുദ്ധിമുട്ടുകളും സിന്ധു പങ്കുവയ്ക്കുന്നുണ്ട്.
പെട്ടെന്ന് വീട്ടിൽ എത്തിയിരുന്നെങ്കിൽ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ഷൂസിട്ടുള്ള നടപ്പ് നല്ല പണിയായി തോന്നിയിട്ടുണ്ട്. വേദനയൊക്കെ സഹിച്ചാണ് നടക്കുന്നതെന്ന് സിന്ധു പറഞ്ഞു. ഈ ട്രിപ്പിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇതുവരെ പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
ഞാൻ ദൈവവിശ്വാസിയാണ്. ഞാനും ദൈവവും തമ്മിൽ ഡയറക്റ്റ് കണക്ഷനാണ്. എനിക്ക് ദൈവത്തോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഓടി അമ്പലത്തിൽ പോവേണ്ട കാര്യമില്ല. പോസറ്റീവ് വൈബുള്ള സ്ഥലത്താണ് കഴിയുന്നത്. ഞാൻ ദൈവത്തിനോടൊന്നും ചോദിക്കാറില്ല. അറിയാലോ എന്റെ കാര്യങ്ങളും പ്രശ്നങ്ങളും. അത് ശരിയാക്കി തന്നാൽ മതി. ഞാൻ എനിക്ക് വേണ്ടി ഒന്നിനും പറയാറില്ല.
എനിക്ക് ചുറ്റുമുള്ളവർക്ക് ആരോഗ്യം ആയുസും നൽകണേ എന്ന് പറയാറുണ്ട്. ഇക്കാര്യത്തിൽ കിച്ചുവും ഞാനും തികച്ചും വ്യത്യസ്തരാണ്. നമ്മൾ നല്ലത് ചെയ്യുകയും ചിന്തിക്കുകയും ചെയ്താൽ നമുക്കും നല്ലത് കിട്ടുമെന്ന് സിന്ധു പറയുന്നു. മക്കളെ കുറിച്ചും സിന്ധു വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
യാത്രകളിലൊക്കെ ഏറ്റവും കൂടുതൽ ബാഗ് മേടിച്ച് കൂട്ടുന്ന ആൾ ഓസിയാണെന്ന് സിന്ധു പറയുന്നു. സഞ്ചി പോലത്തെ ബാഗെടുത്താണ് ഇത്തവണ ഓസി വന്നത്. ഓസിയുടെ ചില സമയത്തെ വരവ് നമുക്ക് പ്രവചിക്കാൻ പോലും പറ്റില്ല. മോഡേൺ ഡ്രസിട്ട് ഇറങ്ങിയപ്പോൾ പിള്ളേരെല്ലാം എന്നെ നോക്കി ചിരിക്കുകയാണ്. ഇടയ്ക്ക് ചുരിദാറൊക്കെ ഇട്ടാണ് ഞാൻ നിന്നത്. ഇത്രയും ദിവസം ഇടാനുള്ള മോഡേൺ ഡ്രസ് എന്റെ കൈയ്യിലില്ല എന്നും സിന്ധു പറയുന്നുണ്ട്
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…