entertainment

നാല് പെണ്‍കുട്ടികളെ പ്രസവിച്ചത് അത്ഭുതം, അതൊന്നും ആഗ്രഹിച്ച് നടന്നതല്ല, സിന്ധു കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നടനും ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. സോഷ്യല്‍ മീഡിയകളില്‍ അടക്കം ഇവര്‍ എല്ലാവരും സജീവമാണ്. കുടുംബ ജീവിതത്തിലും മക്കളെ വളര്‍ത്തുന്നതിലുമൊക്കെ മാതൃക ദമ്പതിമാരാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും. നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തതിന്റെ പേരില്‍ നിരവധി പരിഹാസങ്ങള്‍ ഇരുവരുെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ മക്കളുടെ പേരില്‍ അഭിമാനിക്കുന്ന മാതാപിതാക്കളാണ് ഇരുവരും.

ദമ്പതികളുടെ മൂത്ത മകള്‍ അഹാന കൃഷ്ണ മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ്. അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും സിനിമയില്‍ എത്തി. സിനിമ മാത്രമല്ല യൂട്യൂബ് ചാനലുവഴിയും സജീവമാണ് ഇവര്‍. ഇപ്പോള്‍ നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തത് അത്ര നിസാര കാര്യം അല്ലെന്ന് പറയുകയാണ് സിന്ധു കൃഷ്ണകുമാര്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മക്കളുടെ ഒപ്പം സംസാരിക്കുകയായിരുന്നു താരപത്‌നി.

സിന്ധു കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ഇപ്പോഴും ഇഞ്ചക്ഷനെടുക്കാന്‍ പേടിയുള്ള ആളാണ് ഞാന്‍. ആ ഞാന്‍ എങ്ങനെ നാല് കുട്ടികളെ പ്രസവിച്ചു എന്ന് ചിന്തിക്കുമ്‌ബോള്‍ ഇന്നും അത്ഭുതം തോന്നാറുണ്ട്. കുട്ടികളോടുള്ള ഇഷ്ടം കാരണം നാല് പേരെ പ്രസവിച്ച ഒരാളല്ല ഞാന്‍. എല്ലാം ജീവിതത്തില്‍ സംഭവിച്ച് പോയതാണ്. പണ്ടൊക്കെ സ്ത്രീകള്‍ പത്തും പതിനഞ്ചും കുട്ടികള്‍ക്ക് ജന്മം കൊടുക്കാറുണ്ട്. അതൊന്നും ആഗ്രഹിച്ച് ചെയ്യുന്നതല്ലല്ലോ’്.

‘ആദ്യത്തെ കുട്ടി തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിന് മുന്‍പ് കുട്ടികളെ വളര്‍ത്തി പരിചയമില്ലല്ലോ എന്ന് സിന്ധു ചോദിക്കുന്നു. പലരും പറഞ്ഞ് തന്ന അറിവുകള്‍ വച്ചാണ് അഹാനയെ വളര്‍ത്തിയത്. ഒരു ഇക്കിള്‍ വന്നപ്പോള്‍ പേടിച്ച് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയിട്ടുണ്ട്. അറിവില്ലായ്മ കൊണ്ട് ഒന്നര മാസത്തില്‍ കിച്ചു തണ്ണിമത്തന്‍ പിഴിഞ്ഞ് അഹാനയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുണ്ട്. അത് കഴിച്ച് അവള്‍ക്ക് വയറിളക്കം വന്നതും പിന്നീട് ആശുപത്രിയിലേക്ക് ഓടിയതും മറക്കാനാവാത്ത ഓര്‍മ്മയാണെന്നാണ്.’

ഭൂരിഭാഗം മാതാപിതാക്കളും മക്കളെ വിവാഹം കഴിപ്പിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവം എന്നാണ് കരുതുന്നത്. പക്ഷേ എന്റെയും കിച്ചുവിന്റെയും ലിസ്റ്റിലുള്ള കാര്യമല്ല വിവാഹം. അവര്‍ സ്വയം തൊഴില്‍മേഖല തിരഞ്ഞെടുത്ത് കാശ് സമ്ബാദിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കണം. വിവാഹം കഴിക്കണമെന്ന് തോന്നുമ്‌ബോള്‍ മാത്രം നല്ലൊരു പങ്കാളിയെ തിരഞ്ഞെടുക്കട്ടെ. അല്ലെങ്കില്‍ വേണ്ട, അത്രമാത്രം.

Karma News Network

Recent Posts

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

18 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

26 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

56 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

2 hours ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

2 hours ago