entertainment

തലച്ചോറിനായിരുന്നു പ്രശ്നം, മകൾക്ക് 16 വയസ്സായി, അവളിപ്പോഴും ബെഡ്ഡിൽതന്നെയാണ്- സിന്ധു വർമ്മ

വർഷങ്ങൾ പോയതറിയാതെ എന്ന ചിത്രത്തിൽ മേനകയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ട് മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് സിന്ധു മനു വർമ. നീണ്ട നാളുകൾക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ് താരമിപ്പോൾ. ഭാഗ്യജാതകം, പൂക്കാലം വരവായി’ എന്നീ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പരകളിലെ മുഖ്യ കഥാപാത്രങ്ങളിലൂടെ കുടുംബപ്രക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു,. ഇപ്പോൾ ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലാണ് അഭിനയിക്കുന്നത്. നടനായ മനു വർമ്മയാണ് ഭർത്താവ്.

ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് താരദമ്പതികൾ. അതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, ഭാര്യയുടെ തിരിച്ച് വരവിന് കാരണമായത് ഞാനാണ്; പതിനാറ് വയസുള്ള മകളുണ്ട്, സുഖമില്ലാത്ത മകളെ കുറിച്ച് മനു വർമ്മ, ‘പ്രണയ വിവാഹമായിരുന്നു. ഞാനും ഭാര്യയും ഒരുമിച്ച് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടാണ് സിന്ധു അഭിനയ രംഗത്തേക്ക് എത്തുന്നത്. എട്ടാം ക്ലാസ് മുതൽ പഠിത്തത്തിൽ ശ്രദ്ധിക്കാൻ വേണ്ടി അഭിനയം നിർത്തി.

അങ്ങനെ വലിയ പ്രണയമാണെന്ന് പറയൻ പറ്റില്ല. കണ്ടു ഇഷ്ടപ്പെട്ടു, ഭാര്യയായി. സിന്ധുവിന്റെ തിരിച്ച് വരവിന് കാരണക്കാരിയായത് ഞാനാണ്. ഞങ്ങൾക്ക് സുഖമില്ലാത്തൊരു കുഞ്ഞുണ്ട്. അവളെ നോക്കുന്നതിന് വേണ്ടിയാണ് സിന്ധു ചെറിയൊരു ഇടവേള എടുത്തത്. അവൾക്ക് പതിനാറ് വയസാണ്. ജനിച്ചപ്പോൾ മുതലുള്ള അസുഖം കാരണം എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ ഒന്നിനും സാധിക്കില്ല. കട്ടിലിൽ തന്നെയാണ്. നടക്കാൻ സാധിക്കാത്തത് കൊണ്ട് വീൽചെയറിൽ കൊണ്ട് നടക്കാം. ഈ പതിനാറ് വർഷവും മകൾ ബെഡിൽ തന്നെയായിരുന്നു. ഫിസിയോ തെറാപ്പിയൊക്കെ ചെയ്യുന്നുണ്ട്. സാധാരണ കുട്ടികളെ പോലെ വളർച്ചയൊക്കെ മകൾക്കുണ്ട്. ഇപ്പോൾ മകളുടെ കാര്യങ്ങളൊക്കെ നോക്കാനായി ഒരാളെ വീട്ടിൽ നിർത്തിയിരിക്കുകയാണ്. മകളെ കൂടാതെ തനിക്ക് രണ്ട് ആൺ മക്കൾ കൂടിയുണ്ട്

അവൾ ജനിയ്ക്കുന്നതിന്റെ ഒരാഴ്ച മുൻപ് ആണ് അറിയുന്നത്, അവൾക്ക് തലച്ചോറിൽ ഒരു ഫ്‌ളൂയ്ഡ് കലക്ഷൻ ഉണ്ട് എന്ന്. നമുക്ക് എല്ലാവർക്കും ഉണ്ടാവും, തലച്ചോറിനെ സംരക്ഷിച്ച് നിർത്തുന്ന ഒരു ഫ്‌ളൂയിഡ്. അത് നിറയുമ്പോൾ താനേ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഇറങ്ങി പോയി പുറത്തേക്ക് പോകുകയാണ് ചെയ്യുന്നത്. മകൾക്ക് പക്ഷെ ആ സംവിധാനം തലച്ചോറിലില്ല. മാനസികമായി യാതൊരു കുഴപ്പവും മകൾക്ക് ഇല്ല. ഈ അസുഖം ആർക്കും, ഏത് പ്രായത്തിലും വരാം

മകൾ ജനിച്ച് കഴിഞ്ഞ് ഒരു മാസം വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, അതിന് ശേഷമാണ് തല വീർത്തു വരാൻ തുടങ്ങിയത്. പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചു. തലയോട്ടി തുറന്ന് ട്യൂബ് ഇട്ട് ആ ഫ്‌ളുയ്ഡ് പുറത്തെടുക്കുകയാണ് ചെയ്യുന്നത്. അത് എടുത്ത് കഴിഞ്ഞാൽ തലയോട്ടി പഴയത് പോലെ ആവും. അവൾക്ക് ആ ഓപ്പറേഷൻ കഴിഞ്ഞ സമയത്ത് മൂന്ന് മാസത്തോളം ഞാൻ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ അവൾ കിടക്കുന്ന അകത്ത് തന്നെ ഇരുന്നു. ഇൻഫക്ഷനാകാൻ സാധ്യതയുള്ളതിനാൽ ഞാൻ പുറത്തുള്ളവരുമായി യാതരു തര ബന്ധവും പുലർത്തിയില്ല. മകളെ തന്നെ നോക്കിയിരുന്ന് കഴിച്ചു കൂട്ടിയ ദിവസങ്ങൾ.

Karma News Network

Recent Posts

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

17 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

32 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

47 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago