entertainment

നാല് പെണ്‍മക്കളുള്ള 48കാരി, തിരക്ക് പിടിച്ച ജീവിതത്തെ കുറിച്ച് സിന്ധു കൃഷ്ണകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്.കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികള്‍ക്ക് പ്രിയങ്കയാണ്.സോഷ്യല്‍ മീഡിയകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ സിന്ധുവും മലയാളികള്‍ക്ക് സുപരിചിതയാണ്.ഇപ്പോള്‍ തന്റെ 48 വര്‍ഷത്തെ തിരക്ക് പിടിച്ച ജീവിതത്തെ കുറിച്ച് പറയുകയാണ് സിന്ധു.സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോയില്‍ പ്രേക്ഷകരുമായി പ്രതികരിക്കവെയാണ് സിന്ധു തന്റെ മനസ് തുറന്നത്.നാല് കുട്ടികളെ വളര്‍ത്താന്‍ അമ്മ എന്ന നിലയല്‍ അനുഭവിച്ച ബുദ്ധിമുട്ടിനെപ്പറ്റി സിന്ധു ലൈവ് വിഡിയോയില്‍ പറയുന്നുണ്ട്.

സിന്ധുവിന്റെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍,’കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു, അഹാനയെ വളര്‍ത്തി ആണ് കുട്ടികളെ വളര്‍ത്താന്‍ പഠിച്ചത്.അഹാനയ്ക്ക് പത്തു വയസായപ്പോള്‍ താഴെ മൂന്നു കുട്ടികള്‍ ആയി.കുട്ടികളെ വളര്‍ത്താന്‍ നല്ല പാടുതന്നെയാണ്.രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ കിടക്കുന്നവരെ ഒരു മെഷീന്‍ പോലെ പണിയെടുക്കുമായിരുന്നു.എല്ലാ കാര്യങ്ങളും ചിട്ടയോടെ നോക്കുന്ന അമ്മ ആയിരുന്നു ഞാന്‍.എല്ലാ കാര്യങ്ങള്‍ക്കും ചിട്ട വേണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മക്കളുടെ ചെറിയ കാര്യങ്ങള്‍ പോലും ഓവര്‍ ആയി ശ്രദ്ധിക്കും.അത് ചിലപ്പോള്‍ കുട്ടികളെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാകാം.ഒരു ഫുള്‍ ടൈം മദര്‍ ആയിരുന്നതുകൊണ്ട് എല്ലാം ചെയ്യാന്‍ കഴിഞ്ഞു.കുട്ടികള്‍ ഓരോ ക്ലാസിലായിരിക്കും ഉള്ളത്,ക്ലാസ് കഴിയുമ്പോള്‍ ഓരോ ക്ലാസിലും ചെന്ന് അവിടെ കാത്തു പുറത്തു നില്‍ക്കും,അത് എങ്ങനെ എന്ന് ഇപ്പോള്‍ തനിക്ക് അത്ഭുതം തോന്നാറുണ്ട്.ഇപ്പോള്‍ കുട്ടികള്‍ വളര്‍ന്നു,അവരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തിയായപ്പോള്‍ ജോലി കുറഞ്ഞു, സിന്ധു പറയുന്നു.‘അഹാന ആയിരുന്നു കുട്ടികളില്‍ ഏറ്റവും നന്നായി പഠിക്കുന്നത്.ഹന്‍സിക ചെറിയ കുട്ടിയായിരുന്നപ്പോള്‍ നന്നായി പഠിക്കുമായിരുന്നു.പക്ഷേ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കുറഞ്ഞിട്ടുണ്ട്.മൊബൈലിലും ഇന്റര്‍നെറ്റിലും താല്‍പര്യം കൂടിയതിനു ശേഷം ഹന്‍സികയുടെ ശ്രദ്ധ മാറിയിട്ടുണ്ട്.ഇഷാനിയും ദിയയും ആവറേജ് സ്റ്റുഡന്റസ് ആയിരുന്നു.തന്റെ ക്ലീനിങ് ഹാബിറ്റ് ആണ് മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കിയിട്ടുള്ള ഒരു ശീലം.പുറത്തുപോയി വരുന്ന മക്കളുടെ പുറകെ നടന്ന് വൃത്തിയായിട്ടു മാത്രമേ ബെഡിലോ സോഫയിലോ ഇരിക്കാന്‍ അനുവദിക്കൂ.ഇതൊക്കെ ശല്യമായി തോന്നാറുണ്ടെന്നു കുട്ടികള്‍ പറയാറുണ്ട്.പക്ഷേ കൊറോണ വ്യാപിച്ചതിനു ശേഷം അങ്ങനെ കുഴപ്പമില്ല.കുട്ടികള്‍ക്ക് ഇപ്പോള്‍ കൈയും കാലും മുഖവുമൊക്കെ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലായിട്ടുണ്ട്.

‘ഏറ്റവും പ്രിയം കുടുംബത്തോടൊപ്പം വീട്ടില്‍ ചെലവഴിക്കുക എന്നതാണ്.യൂറോപ്പില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നു,എന്നെങ്കിലും പോകാന്‍ സാധിക്കും എന്ന് കരുതുന്നു.എന്നാലും തനിക്കേറ്റവും ഇഷ്ടം വീടുതന്നെയാണ്.വൈകിട്ടു എല്ലാവരും കുളിച്ചു വൃത്തിയായി ലിവിങ് റൂമില്‍ ഇഷ്ടമുള്ളത് കഴിച്ചിരുന്നു ടിവി കാണുന്ന സമയമാണ് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്.അമ്മയുടെയും മക്കളുടെയും മുടിയുടെ രഹസ്യം എന്താണെന്നറിയാനായിരുന്നു ഒരു ആരാധികയുടെ ആഗ്രഹം.തങ്ങള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്ന് സിന്ധു പറഞ്ഞു.കൃഷ്ണകുമാര്‍ കറിവേപ്പിലയൊക്കെ ഇട്ടു കാച്ചിയെടുക്കുന്ന ഒരു എണ്ണയുണ്ട് അതാണ് തലയില്‍ ഇടുന്നത്.കുട്ടികള്‍ക്ക് മുടിക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല.എല്ലാവര്‍ക്കും ജന്മനാ തന്നെ നല്ല മുടി ഉണ്ടെന്ന് മറുപടി.പെണ്‍കുട്ടികള്‍ എപ്പോഴും സാമ്പത്തികമായി സ്വാതന്ത്ര്യമുള്ളവരായിരിക്കണം.ഹാര്‍ഡ് വര്‍ക്ക് ചെയ്യണം,നല്ല വിദ്യാഭ്യാസം നേടണം,ജോലി ചെയ്തു പണമുണ്ടാക്കി സ്വന്തം കാലില്‍ നില്‍ക്കണം.ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയണം.നല്ല മനുഷ്യരായി വളരണം,അച്ഛനെയും അമ്മയെയും മുതിര്‍ന്നവരെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും ശീലിക്കണം,പെണ്‍കുട്ടികള്‍ മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറാന്‍ പഠിക്കണം,നല്ലതാര് ചീത്തയാര് എന്നൊക്കെ അറിയണം,മോശം പെരുമാറ്റം എളുപ്പം മനസ്സിലാക്കണം.ചുറ്റുമുള്ള ലോകം അത്ര നല്ലതൊന്നുമല്ല,അങ്ങനെയൊരു സമൂഹത്തില്‍ എങ്ങനെ ജീവിക്കണം എന്നൊക്കെ താന്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാറുണ്ടെന്നും സിന്ധു പറയുന്നു.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

19 seconds ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

5 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

33 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

35 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

59 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago