മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
കഴിഞ്ഞ ദിവസം ആനിമൽ റെസ്ക്യു സെന്ററിനെക്കുറിച്ചുള്ള വീഡിയോ അഭയ പങ്കുവച്ചിരുന്നു. നായ്ക്കുട്ടികളേയും കൊണ്ടാണ് അഭയ വീഡിയോയിലെത്തിയത്. എന്നാൽ ഇതിന്റെ കമന്റിൽ നിറയെ ഗോപി സുന്ദറിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു വന്നത്.
പിന്നാലെ അവർക്കെല്ലാം അഭയ മറുപടി നൽകുകയും ചെയ്യുന്നുണ്ട്. ചേച്ചി വളർത്തിയ പട്ടിയിൽ ഒരുത്തൻ ആയിരുന്നു ലവൻ എന്നായിരുന്നു ഒരാളുടെ ചോദ്യം. ആരെന്ന് അഭയ ചോദിക്കുന്നുണ്ട്, സുന്ദരൻ എന്നായിരുന്നു മറുപടി. അങ്ങനെ ഒരു പട്ടിയെ ഞാൻ വളർത്തിയിട്ടില്ലല്ലോ. നല്ല മാനസികാവസ്ഥയാണല്ലോ. കഷ്ടം. ഇനി ഗോപി സുന്ദറിനെയാണ് ആണ് ഉദ്ദേശിച്ചതെങ്കിൽ എനിക്ക് അഭിമാനമേയുള്ളൂ. ആര് ആരെ വളർത്തിയെന്ന കണക്കെടുപ്പ് ചേട്ടൻ എടുക്കാൻ നിൽക്കണ്ട. സ്വന്തം വീട്ടിൽ ഭാര്യയും അമ്മയും സുഖമായിരിക്കുന്നു എന്ന് പോയി നോക്ക് എന്ന് അയാൾക്ക് അഭയ മറുപടി നൽകി.
നമ്മൾ ആരേയും ഉദ്ദേശിച്ചിട്ടില്ല. പട്ടി സുന്ദരൻ ആണെന്നാ പറഞ്ഞത്. ചേച്ചി വേറെ എന്തെങ്കിലും ഉദ്ദേശിച്ചു എങ്കിൽ എന്റെ പ്രശ്നം അല്ല. പിന്നെ എന്റെ ഭാര്യയും അമ്മയും സുഖമായിരിക്കുന്നു. അവിടേയും എല്ലാർക്കും സുഖമല്ലേ എന്നായി ഇതോടെ അയാളുടെ മറുപടി. അപ്പോ ചേട്ടൻ ഈ പോസ്റ്റ് മൈൻഡ് ആക്കാണ്ട് പോയി ആൾക്കാരെ സഹായിക്കൂ.
കുഴി തോണ്ടാൻ എന്ന ഉദ്ദേശത്തോടെയാണ് കമന്റിടുന്നതെങ്കിൽ ഇവിടെ കുഴിയില്ല, പച്ചപ്പാണ്. ആൽമരം ആയി വളർന്നോണ്ടിരിക്കുകയാണ്. വേരിനു നല്ല ബലവും ഉണ്ട്. കുഴിക്കാൻ നിന്നാൽ ചെളി തെറിക്കും എന്ന് അഭയയും മറുപടി നൽകി. കുഴി തോണ്ടാൻ ഒരു ഉദ്ദേശവും ഇല്ല, ആൽമരം ആയി തന്നെ തഴച്ചു വളരൂ. ഇനിയും ഉയരത്തിൽ പിന്നെയും ഉയർത്തിൽ കട്ട സപ്പോർട്ട് എന്നായി കമന്റിട്ടയാൾ. സമാനമായ രീതിയിൽ മറ്റുള്ളവർ നൽകിയ കമന്റുകൾക്കും അഭയ മറുപടി നൽകുന്നുണ്ട്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…