world

ഗായിക ജെന്നിഫര്‍ ലോപ്പസും ഹോളിവുഡ് നടനും സംവിധായകനുമായ ബെന്‍ അഫ്ലെക്കും വിവാഹിതരായി.

 

 

 

രണ്ട് പതിറ്റാണ്ടുകാലത്തെ സ്നേഹ സൗഹൃദങ്ങൾക്കൊടുവിൽ അമേരിക്കന്‍ ഗായിക ജെന്നിഫര്‍ ലോപ്പസും ഹോളിവുഡ് നടനും സംവിധായകനുമായ ബെന്‍ അഫ്ലെക്കും വിവാഹിതരായി. ലാസ് വെഗാസിലെ ഒരു ഡ്രൈവ്-ത്രൂ ചാപ്പലില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ഇരുവരും ജീവിതത്തിലേക്കുള്ള പടി ചവിട്ടി. ഞായറാഴ്ച ആരാധകര്‍ക്കുവേണ്ടി പുറത്തിറക്കിയ പ്രത്യേക ന്യൂസ്‍ലെറ്ററിലൂടെയാണ് ജെന്നിഫര്‍ വിവാഹക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.

സ്നേഹം മനോഹരമാണ്. സ്നേഹം കരുണയുള്ളതാണ്, സ്നേഹം ക്ഷമയുള്ളതാണ്. ഇരുപത് വര്‍ഷത്തിന്‍റെ ക്ഷമ, ജെന്നിഫര്‍ കുറിച്ചു. ജെന്നിഫര്‍ ലിന്‍ അഫ്ലെക് എന്ന പേരിലാണ് കുറിപ്പിനു താഴെ അവര്‍ സ്വന്തം പേര് കുറിച്ചത്. ശനിയാഴ്ച രാത്രിയാണ് ചടങ്ങുകള്‍ക്കായി ലാസ് വെഗാസിലേക്ക് എത്തിയതെന്നും ചാപ്പലില്‍ തങ്ങൾക്കുള്ള ഊഴം മറ്റു നാല് ജോഡികള്‍ക്കൊപ്പം കാത്തുനിന്നെന്നും ജെന്നിഫര്‍ കുറിച്ചിട്ടുണ്ട്. കൈയില്‍ കരുതിയ ബ്ലൂടൂത്ത് സ്പീക്കറിലെ ഗാനം കേട്ടുകൊണ്ടാണ് തങ്ങളുടെ പേര് വിളിച്ചപ്പോള്‍ അവിടേക്ക് ഇരുവരും നടന്നു ചെന്നത്.

ഹോളിവുഡ് റൊമാന്റിക് കോമഡി ചിത്രം ഗിഗ്ലിയുടെ ചിത്രീകരണത്തിനിടെയാണ് 2003ല്‍ ഇരുവരും ആദ്യമായി കാണുന്നതും പരിചയത്തിലാവുന്നതും. ചിത്രത്തിലെ നായികാ നായകന്മാരായിരുന്നു ഇരുവരും. ഡേറ്റിംഗ് ആരംഭിച്ചതിനു പിന്നാലെ 2003ല്‍ വിവാഹിതരാവാനും ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനിടെ ഈ തീരുമാനം ഉപേക്ഷിക്കുന്നതാണ് തങ്ങള്‍ ക്കിടയിലെ ബന്ധം അവസാനിച്ചുവെന്നും 2004ല്‍ ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായി.

52 വയസുള്ള ജെന്നിഫറിന്‍റെ നാലാമതത്തെ വിവാഹമാണ് ഇത്. 49 കാരനായ ബെന്നിന്‍റെ രണ്ടാം വിവാഹവും. നടന്‍ ഒജാനി നോവ, നര്‍ത്തകന്‍ ക്രിസ് ജൂഡ്, ഗായകന്‍ മാര്‍ക് ആന്‍റണി എന്നിവരാണ് ജെന്നിഫര്‍ ലോപ്പസിന്റെ മുന്‍ ഭര്‍ത്താക്കന്മാരാണ്. മാര്‍ക് ആന്‍റണിയുമായുള്ള ബന്ധത്തില്‍ ജെന്നിഫര്‍ ലോപ്പസിനു 14 വയസ്സുള്ള രണ്ട് ഇരട്ടക്കുട്ടികളുമുണ്ട്.

 

 

 

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

31 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

41 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

60 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

1 hour ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

2 hours ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago