world

പ്രേതവുമായി ഗായികയുടെ വിവാഹം; ഹണിമൂണിന് പോയപ്പോള്‍ നടന്നത്.

ലണ്ടന്‍. പ്രേതങ്ങളുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും ഇക്കാലത്ത് വിശ്വസിക്കുമോ? എന്നാല്‍ എല്ലാവരും ഇല്ലെന്ന അഭിപ്രായക്കാരായി രിക്കില്ല. നിരവധി പേര്‍ക്ക് പ്രേതങ്ങളില്‍ വിശ്വാസമുണ്ടായിരിക്കും. എന്നാല്‍ ഒരു യുവതി പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഇപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ അമ്പരന്നിരിക്കുകയാണ്. ഇവര്‍
ഒരു പ്രേതത്തെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ്.

ഹണിമൂണിന് പോയപ്പോള്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടായെന്ന് പറയുകയാണ് ഗായിക കൂടിയായ യുവതി. ഇങ്ങനൊരു അവകാശവാദം കേട്ടിട്ട് അമ്പരന്ന് പോകാത്തവര്‍ ആരുമില്ല. ഗായിക ബ്രൊക്കാര്‍ഡിയാണ് താൻ പ്രേതത്തെ വിവാഹം ചെയ്‌തെന്ന് പറയുന്നത്. പ്രേതവും കാമുകനുമായ എഡ്വാര്‍ഡോയെയാണ് ഇവര്‍ വിവാഹം കഴിച്ചത്.

എന്നാല്‍ ബാരി ദ്വീപിലേക്കാണ് ഇവര്‍ മധുവിധു ആഘോഷിക്കാന്‍ പോയത്. ഇത് വലിയ പ്രശ്‌നമാവുകയായിരുന്നു. കഴിഞ്ഞ മാസം ഹാലോവീന്‍ ദിനത്തിലായിരുന്നു ബ്രോക്കാര്‍ഡിയുടെ വിവാഹം നടക്കുന്നത്. ലണ്ടനിലെ അസൈലം ചാപ്പലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഒരുപാട് ഭയപ്പെടുത്തിയ വിവാഹം കൂടിയായിരുന്നു ഇത്.

വിവാഹത്തിന് കാര്‍മികത്വം വഹിക്കാൻ ഒരാളെ കണ്ടെത്തുക എന്നതായിരുന്നു വലിയ ബുദ്ധിമുട്ട്. പള്ളിയില്‍ നിന്ന് ആരും വരാന്‍ തയ്യാറായിരുന്നില്ല. പ്രധാന കാരണം മതമായിരുന്നു. മറ്റൊന്ന് പ്രേതത്തിനെ വിവാഹം കഴിക്കുന്നതെന്നതായിരുന്നു. പുരോഹിതന്മാരില്‍ പലരും താന്‍ ഒരു പ്രേതത്തെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞത് വിശ്വസിച്ചില്ലെന്ന് യുവതി പറയുന്നു. തന്നെ പലരും പള്ളിയില്‍ നിന്ന് പുറത്താക്കി. ചിലര്‍ തന്നെ പൂജകളിലൂടെ പ്രേതത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ വരെ ശ്രമം നടത്തി – യുവതി പറഞ്ഞു.

ഇവരുടെ കാമുകനായ എഡ്വാര്‍ഡോ എന്ന പ്രേതം വിക്ടോറിയന്‍ കാലഘട്ടത്തിലെ സൈനികനാണ്. കഴിഞ്ഞ വര്‍ഷം ഇവരുടെ കിടപ്പുമുറിയില്‍ ഇയാള്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയെന്നാണ് ബ്രോക്കാര്‍ഡി പറയുന്നത്. താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്നയാളായിരുന്നില്ല. എന്നാല്‍ തന്റെ ഭര്‍ത്താവിനെ കണ്ടതോടെ വിശ്വാസം വന്നുവെന്നും അവര്‍ പറഞ്ഞു. ഇവരുടെ വിവാഹം രസകരമായിരുന്നു. മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

മര്‍ലിന്‍ മണ്‍റോ, എല്‍വിസ്, ഹെന്റി രാജാവ് എന്നിവരെല്ലാം ചടങ്ങിന് എത്തി. വിവാഹ പാര്‍ട്ടിക്ക് മര്‍ലിണ്‍ മണ്‍റോ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും യുവതി വെളിപ്പെടുത്തുന്നു. എത്തിയ പ്രമുഖരെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരാണ്. തന്റെ ഭര്‍ത്താവ് അവരെ കുറിച്ച് മോശമായ ഒരു പരാമര്‍ശം നടത്തിയതാണ് പ്രശ്‌നമായത്. അത് വിവാഹ ചടങ്ങുകളെ ആകെ മോശമാക്കിയെന്നും, നശിപ്പിച്ചെന്നും ബ്രോക്കാര്‍ഡി പറഞ്ഞിരിക്കുന്നു.

ഇവര്‍ തമ്മിലുള്ള പ്രണയം പരസ്യമാക്കിയതിന് നേരത്തെ എഡ്വാര്‍ഡോ തന്നെ ഉപേക്ഷിച്ച് പോയെന്ന് ബ്രോക്കാര്‍ഡി പറയുന്നു. ഒടുവില്‍ അവന് വേണ്ടി ഞാനൊരു ഗാനമെഴുതി. അതാണ് അവനെ തിരിച്ചുകൊണ്ടുവന്നത്. അടുത്തിടെയാണ് ഞങ്ങള്‍ ഹണിമൂണിന് പോയത്. ബാരി ദ്വീപിലെ ആ മധുവിധു നശിപ്പിച്ചതും എഡ്വാര്‍ഡോയാണ്. തന്റെ മുഖത്താകെ ഐസ്‌ക്രീം വീണു. ഇതെല്ലാം എഡ്വാര്‍ഡോ ചെയ്തതാണ്. ഓരോ ദിവസം കഴിയുന്തോറും അത് മോശമായി വന്നു. എഡ്വാര്‍ഡോയുടെ പ്രവര്‍ത്തികള്‍ അപ്രവചനീയമാണെന്നും യുവതി പറയുന്നു.

എഡ്വാര്‍ഡോയ്ക്ക് ബാങ്ക് കാര്‍ഡ് ഇല്ലാത്തത് കൊണ്ട് പണമെല്ലാം യുവതി നൽകേണ്ടി വരുന്നു. ഹോട്ടലിലെ മിനി ബാറുകളില്‍ പോയി ധാരാളം മദ്യം കഴിക്കും. ദുരൂഹ സാഹചര്യത്തില്‍ ഇവിടെ മദ്യക്കുപ്പികള്‍ കാലിയായി കിടക്കുന്നത് കാണാം. ഞാന്‍ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ 12 ബോട്ടിലോളം വിലയേറിയ ഷാമ്പയിനുകളാണ് എഡ്വാര്‍ഡോ ഓര്‍ഡര്‍ ചെയ്തത്. അതിന്റെ പണം വരെ താന്‍ കൊടുക്കേണ്ടി വന്നു. ഇത്തരം കാര്യങ്ങളൊക്കെയാണ് എഡ്വാര്‍ഡോ ഇപ്പോള്‍ ചെയ്യുന്നതെന്നും ബ്രോക്കാര്‍ഡി പറഞ്ഞു.

Karma News Network

Recent Posts

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

16 mins ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

1 hour ago

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…

2 hours ago

കെജ്രിവാളിന്റെ പിഎ മോശമായി പെരുമാറിയെന്ന സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

2 hours ago

വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന, എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് (23),…

2 hours ago

കൊലക്കേസ് പ്രതി പോലീസിനെ കണ്ട് ഓടി, വീണത് കിണറ്റിൽ, ഒടുവിൽ പുറത്തെടുത്ത് അറസ്റ്റ്

ചേര്‍പ്പ് : പോലീസിനെ കണ്ട് ഓടിയ കിണറ്റിൽ വീണ കൊലക്കേസ് പ്രതി രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരത്തിനിടെ…

3 hours ago