social issues

അയ്യോ….ഇതെന്തു പറ്റി കൊച്ചിന്.. ജന്മനാ ഉള്ളതാണോ.. എന്നിങ്ങനെയുള്ള ‘കുത്സിത’ സംസാരങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക

ചുരുക്കം ചില കുട്ടികളില്‍ മാത്രം കണ്ടുവരുന്ന ഒന്നാണ് ഡൗണ്‍ സിന്‍ഡ്രം. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് പ്രത്യേക നിരീക്ഷണം വേണ്ടതാണ്. ഈ അവസ്ഥയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ഒരിക്കലും അവരെ ഒരു കുറവുള്ളവരായി കാണാന്‍ ആഗ്രഹിക്കുന്നവരല്ല. എപ്പോഴും അവരുടെ പൊന്നോമനകള്‍ തന്നെയാണ് അവര്‍. കുട്ടികളുടെ അവസ്ഥയറിഞ്ഞ് സഹതാപവുമായി എത്തുന്ന ഒരു വിഭാഗമുണ്ട്. ഇത്തരത്തില്‍ സഹതപിക്കുന്നവരോട് മറുപടിയായി സിനു കിഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

സിനു കിഷന്‍ പങ്കുവെച്ച കുറിപ്പ്, കുട്ടികളുടെ photos കാണിച്ചു കൊടുക്കവേ, (ചോദിച്ചത് കാരണം), മകന്റെ ഫോട്ടോ പല ആംഗിളില്‍, ചെരിഞ്ഞും മറിഞ്ഞും അവര്‍ നോക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞു, (സ്വതവേ ഉള്ള ചിരിയോടെ), ‘അവന്‍ സ്‌പെഷ്യല്‍ needs ഉള്ള കുട്ടിയാണ്. He has Down Syndrome’.

(It should actually be called uplifting syndrome. Who on earth gave it this name, honestly!!) മുഖം മാറുന്നു, ഭാവം നിറയുന്നു, പിന്നീട്, ‘ഷോ ഷാട്’ !! (So sad??) എന്തോ….എനിക്ക് ഒന്ന് കൂടി ചിരി വന്നു. ‘എന്തിന്? He is our greatest blessing.’ ‘എന്നാലും, ഇത് മാറ്റാന്‍ ഒന്നും പറ്റില്ല, അല്ലെ?”I wouldn’t change him for the entire world.’ ചിരി വിടാതെ ഞാന്‍ അത് പറയുമ്പോഴും, ‘ങ്ങേ, അതെങ്ങനെ?’ എന്ന മട്ടില്‍ അവര്‍ എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

പറഞ്ഞത് ഹൃദയത്തില്‍ നിന്നും തന്നെയാണ്. ഈ ലോകത്ത് ഒന്നും, ലോകം മുഴുവന്‍ തരാം, എന്ന് പറഞ്ഞാലും എന്റെ കുഞ്ഞിന് പകരം ഒരു തരി പോലും പോലും ആകില്ല. അവന്‍ എങ്ങനെയാണോ, അങ്ങനെ തന്നെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് സ്‌നേഹിക്കുന്നത്. അതില്‍ തന്നെയാണ് അതിരറ്റ് ബഹുമാനിക്കുന്നത്. അത് മുകളില്‍ പറഞ്ഞത് പോലെ, ചെറിയൊരു സമൂഹം ആള്‍ക്കാര്‍ക്ക് എങ്കിലും, അമ്പരപ്പായോ, മനസ്സിലാക്കാന്‍ കഴിയാതെയോ പോകുന്നുണ്ട് എങ്കില്‍, ‘പെര്‍ഫെക്ഷന്‍’ എന്നുള്ളതിനെ കുറിച്ച്, ‘perfect’ എന്ന കണ്‍സെപ്റ്റിനെ കുറിച്ച്, നിങ്ങള്‍ക്കുള്ള വികലമായ ധാരണയാണ് കാരണം. എത്രയെത്ര അത്ഭുതങ്ങള്‍ ആണ് മനുഷ്യരെ, നിങ്ങള്‍ കാണാതെയും അറിയാതെയും പോകുന്നത്? കണ്‍മുന്നില്‍ കാണുന്ന അപാരമായ നിഷ്‌കളങ്കതകള്‍ പോലും ആസ്വദിക്കാന്‍ കഴിയാത്ത വിധം, അത്രയും ചുരുങ്ങി പോയിരിക്കുന്നല്ലോ നിങ്ങള്‍.!

വാല്‍ കഷ്ണം: Sympathy, Empathy ഒന്നും വേണ്ട, ഒരു സാമാന്യ മര്യാദയുടെ പേരില്‍ എങ്കിലും, സ്‌പെഷ്യല്‍ needs ഉള്ള കുട്ടികളുടെ അമ്മമാരോടോ, അച്ചന്‍മാരോടോ ചെന്ന്….’അയ്യോ….ഇതെന്തു പറ്റി കൊച്ചിന്? ജന്മനാ ഉള്ളതാണോ?? കുടുംബത്ത് ആര്‍ക്കെങ്കിലും ഉണ്ടോ?? കഷ്ടായി ട്ടോ!! ഇനി ജീവിതകാലം മുഴുവന്‍ സഹിക്കണ്ടെ…’ എന്നിങ്ങനെയുള്ള ‘കുത്സിത’ സംസാരങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. എല്ലാവര്‍ക്കും എന്റെയത്രയും ക്ഷമ ഉണ്ടായെന്നു വരില്ല. ചിലര്‍ ചിതറി പോയേക്കാം….(പലര്‍ക്കും അതാണ് വേണ്ടതും….) മറ്റു ചിലര്‍ നിങ്ങളെ ‘ചിതറിച്ചേക്കാം’. ഈ രണ്ടാമത് പറഞ്ഞത് ചിലപ്പോള്‍ അപ്രതീക്ഷവും, അത്യുഗ്രവും ആയിരിക്കും. അതിനാല്‍, ജാഗ്രതൈ!!

താഴെ….എന്റെ ഉദയ സൂര്യന്‍. വിളക്ക്. എന്‍ ജീവന്‍. പൊന്ന് മോന്‍, യദു കുട്ടന്‍.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

7 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

8 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

8 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

8 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

9 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

9 hours ago