crime

‘എന്നെ ഈ കോലത്തിൽ വീട്ടിലേക്ക് കൊണ്ടുപോകരുതേ സാറേ, മീശ വിനീതിന്റെ വീട്ടിലെത്തിയ പോലീസ് കണ്ടത്

തിരുവനന്തപുരം . കവർച്ചക്കേസിൽ അറസ്റ്റിലായ മീശ വിനീതുമായി തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ പോലീസ് കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ. ‘എന്നെ ഈ കോലത്തിൽ വീട്ടിലേക്ക് കൊണ്ടുപോകരുതേ എന്നായിരുന്നു വിനീത് പോലീസുകാരോട് ഇതിനിടെ അപേക്ഷിച്ചിരുന്നത്. അച്ഛൻ അസുഖബാധിതനാണെന്നും താൻ ഒരു കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അത് അച്ഛന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും വിനീത് പോലീസുകാരോട് പറഞ്ഞിരുന്നു. പോലീസ് ഇതൊന്നും വകവെച്ചില്ല. വിനീത് പറഞ്ഞത് കേൾക്കാതെ പോലീസ് വിനീതിനെയും കൂട്ടി തെളിവെടുപ്പിനായി വീട്ടിലെത്തുകയായിരുന്നു.

വളരെ വേദനിപ്പിക്കുന്ന അവസ്ഥയിലാണ് വിനീതിന്റെ വീട്. വിനീതിന്റെ അച്ഛൻ അസുഖ ബാധിതനായി ചികിത്സയിലാണ്. പട്ടിയും പൂച്ചയും അടക്കം ധാരാളം മൃഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. പോലീസ് വീട്ടിലെത്തിയതിന്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്ക് ഉണ്ടായില്ല. കവർച്ച നടത്തിയതിന്റെ ഒരു പങ്ക് ഇയാൾ വീട്ടിലേക്ക് ചിലവഴിച്ചു വരികയായിരുന്നു. ഇങ്ങനെ ഒരു ബുള്ളറ്റും വിനീത് വാങ്ങിയിരുന്നു. കവർച്ച നടത്തിയ പണം ബുള്ളറ്റ് വാങ്ങാനും ആഡംബര ജീവിതം നയിക്കാനുമായിട്ടായിരുന്നു വിനീത് ഉപയോഗിച്ച് വന്നിരുന്നത്.

നേരത്തെ ബലാത്സംഗ കേസിൽ പ്രതിയായ വിനീതിനെ അടുത്തിടെയാണ് പെട്രോൾ പമ്പ് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്യുന്നത്. കണിയാപുരം പെട്രോൾ പമ്പ് മാനേജരുടെ പൈസ കൂട്ടാളിയുമൊത്ത് വിനീത് തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരൻ എസ്.ബി.ഐയിൽ അടയ്ക്കാൻ കൊണ്ടുപോയ രണ്ടര ലക്ഷത്തോളം രൂപയാണ് പ്രതികൾ കവർച്ച ചെയ്യുന്നത്. ഇക്കഴിഞ്ഞ 23 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്.

അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗ കേസിലും പ്രതിയാണ് വിനീത്. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്തു എന്നാണു ഇതിനു മുൻപ് ഉണ്ടായ പരാതി. അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം വിനീത് കവർച്ച ആരംഭിക്കുകയായിരുന്നു.

 

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

13 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

18 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

44 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago