കൊല്ലം: വിവാഹ മോചിതയായ 52കാരി മുപ്പത് വയസുകാരനുമായി അടുത്തതിനെ ചൊല്ലിയുണ്ടായ കലഹത്തിനൊടുവില്‍ വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് കൊലപ്പെടുത്തി. കൊല്ലം കുണ്ടറയിലാണ് സംഭവമുണ്ടായത്. പേരായം സ്വദേശി രാധികയാണ് കൊല്ലപ്പെട്ടത്. കേസില്‍ സഹോദരി ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
52കാരിയായ രാധിക ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. അടുത്തിടെ ഇവര്‍ മുളവന സ്വദേശിയായ 30 കാരനുമായി അടുപ്പത്തിലായി. ഇതിനെ ചൊല്ലി തര്‍ക്കങ്ങളും കലഹങ്ങളും വീട്ടില്‍ സ്ഥിരമായിരുന്നു. കഴിഞ്ഞ ദിവസവും ഇതേചൊല്ലിയുള്ള കലഹത്തിനിടെ രാധികയുടെ സഹോദരി ഭര്‍ത്താവായ ലാല്‍ കുമാര്‍ ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാധികയ്ക്ക് ഒപ്പമാണ് സഹോദരി ഷീബയും ഭര്‍ത്താവ് ലാല്‍കുമാറും ജീവിച്ചിരുന്നത്. രാധികയും യുവാവും തമ്മിലുള്ള ബന്ധം രാധികയുടെ സഹോദരിയായ ഷീബ ചോദ്യം ചെയ്തിരുന്നു. ഇതറിഞ്ഞ യുവാവ് ഷീബയെ ആക്രമിക്കുകയും ചെയ്തു. യുവാവിനെ പിന്നീട് പോലീസ് പിടികൂടുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ രാധിക തന്റെ പേരിലുള്ള വീട്ടില്‍ നിന്നും ഇറങ്ങി പോകണമെന്ന് ഷീബയോടും ഭര്‍ത്താവ് ലാല്കുമാറിനോടും ആവശ്യപ്പെട്ടു. ഈ വിരോധമാണ് കോലപാതകത്തിലേക്ക് നയിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി ലാല്‍കുമാര്‍ കഴുത്തില്‍ ഷാള്‍ മുറുക്കി രാധികയെ കൊലപ്പെടുത്തുകയായിരുന്നു.
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…