മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയകളില്‍ സജീവമായ സിത്താര പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്, സംഗീത സംവിധായകനും ഗായകനുമായ മിഥുന് ജയരാജിന് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നാണ് സിത്താരയുടെ പോസ്റ്റ്. തനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് മിഥുനെന്നു സിത്താര കുറിപ്പില്‍ പറയുന്നു. മിഥുന് ജയരാജിനൊപ്പമുള്ള ചിത്രങ്ങളും സിത്താര പങ്കുവച്ചിട്ടുണ്ട്.
സിത്താരയുടെ കുറിപ്പ് ഇങ്ങനെ: ഏത് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒടുക്കം സിത്തുവേ എന്നൊരു വിളി ഇന്നെന്റെ ശീലമായിരിക്കുന്നു! വര്‍ഷങ്ങള്‍ക്കപ്പുറം കലയിലെ മഹാരഥന്മാരുടെ ഒരു കണക്കെടുപ്പ് വരുമ്പോള്‍ ഞങ്ങളുടെ തലമുറയില്‍ നിന്നും ബാക്കിയാവുന്ന പേരുകളില്‍ ഒന്ന് മിഥുന് ജയരാജ് എന്നതായിരിക്കും. എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍ക്ക്, എന്റെ കൂട്ടുകാരനും, കൂടെപ്പിറപ്പും, ഗുരുനാഥനും എല്ലാം ആയ എന്റെ മിത്തുവിന് പിറന്നാള്‍ സ്നേഹം.
ചുരുങ്ങിയ സമയത്തിനകം സിത്താരയുടെ കുറിപ്പ് വലിയ ചര്‍ച്ചയായി. നിരവധി പേര് മിഥുന് ജയരാജിന് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു രംഗത്തെത്തി. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മില്‍. മിഥുന്റെ സംഗീതത്തില്‍ സിത്താര നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മിലും വലിയ ആത്മബന്ധമാണുള്ളത്.
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…