entertainment

സ്വപ്‌നങ്ങളിൽ തുടങ്ങി തീരുമാനങ്ങളിൽ എത്തുന്ന നിശ്ചയ ദാർഢ്യങ്ങളാണ് ഏട്ടന്റെ ഇന്ധനം, ഭർത്താവിന് ആശംസയുമായി സിതാര

സിതാര കൃഷ്ണകുമാർ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക ആണ്. നിരവധി സിനിമകളിൽ പിന്നണി ഗായിക ആയി തിളങ്ങിയ നടി ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. സിതാരയെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. പ്രിയതമൻ സജീഷിന് പിറന്നാളാശംസ അറിയിച്ചും സിതാര എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും സായുവിനും സിത്തുവിനുമൊപ്പമായി കേക്ക് മുറിക്കുന്ന സജീഷിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ഏട്ടൻ ജീവിച്ചു തീർത്ത വർഷങ്ങളിൽ ആദ്യപാതിയും പിന്നെ കുറച്ച് അധികവും എനിക്ക് കേട്ടുകേൾവിയാണ്. കേട്ടതിൽ നിന്നും പിന്നീട് ഞാൻ കണ്ട ബാക്കിയിൽ നിന്നും എനിക്കറിയാം, സ്വപ്‌നങ്ങളിൽ തുടങ്ങി തീരുമാനങ്ങളിൽ എത്തുന്ന നിശ്ചയ ദാർഢ്യങ്ങളാണ് ഏട്ടന്റെ ഇന്ധനം. ഈ പിറന്നാൾ ദിവസം എനിക്ക് തരാവുന്ന വാക്ക് ഇതാണ്, അത് പരസ്യമായി നാലാൾ കാൺകെ, പത്താൾ കേൾക്കെ ആയാൽ എനിക്ക് വാക്ക് മാറാൻ പറ്റില്ലല്ലോ. ഏത് സ്വപ്നത്തിനും, ഏത് ഇഷ്ടത്തിനും തടസ്സമാവില്ലെന്ന് മാത്രമല്ല, വേണ്ടപോലെ ഏറ്റവും നല്ല സുഹൃത്തായി കൂടെയുണ്ടാവും.

സ്വാതന്ത്ര്യത്തിലാണല്ലോ സ്നേഹത്തിനും സൗഹൃദത്തിനും സൗന്ദര്യം കൂടുതൽ. കൂടുതൽ യാത്രകൾ ചെയ്തും, കൂടുതൽ എഴുതിയും, കൂടുതൽ ചിരിച്ചും, കൂടുതൽ സ്വാതന്ത്ര്യത്തോടെയും, കൂടുതൽ സൗഹൃദങ്ങൾക്ക് താങ്ങായും കൂട്ടായും മുന്നോട്ട് അങ്ങനെ മുന്നോട്ടെന്നുമായിരുന്നു സിതാര കുറിച്ചത്. അടുത്തിടെയായിരുന്നു സിതാരയും സജീഷും 15ാം വിവാഹ വാർഷികം ആഘോഷിച്ചത്. മനോഹരമായൊരു പോസ്റ്റായിരുന്നു അന്ന് സജീഷ് പങ്കുവെച്ചത്.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

15 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

28 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago