entertainment

ഉറക്കമില്ലാത്ത രാത്രികള്‍, ആശങ്കയുടെ നിമിഷം, കഠിനാധ്വാനം, പോയ കാലമോര്‍ത്ത് സിത്താര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. വ്യത്യസ്തമായ ആലാപന ശൈലിയാണ് സിത്താരയെ വേറിട്ടതാക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോള്‍ കലാജീവിതത്തില്‍ ഇന്നോളം നേടിയിട്ടുള്ള സമ്മാനങ്ങള്‍ പരിചയപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക.

സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഹ്രസ്വ വീഡിയോയിലൂടെയാണ് കുട്ടിക്കാലം മുതല്‍ നൃത്ത-സംഗീത മത്സരങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങളെ കുറിച്ചും ഇതുവരെ നേടിയ അംഗീകാരങ്ങളെ കുറിച്ചും പുരസ്‌കാരങ്ങളെ കുറിച്ചുമൊക്കെ സിത്താര വ്യക്തമാക്കുന്നുണ്ട്. ഓരോ സമ്മാനത്തിനും പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ കഥയുണ്ടെന്നും വീഡിയോ പങ്കുവെച്ച് സിത്താര കുറിച്ചു.

‘എന്റെ വിദ്യാഭ്യാസ കാലം മുതലുള്ളവയാണ് ഈ സമ്മാനങ്ങള്‍. ഞാന്‍ ഏറ്റവും വിലമതിക്കുന്ന കാലം. എന്നുമോര്‍ത്ത് അഭിമാനിക്കുന്ന കാലം. അനുഗ്രഹീതമായ ബാല്യം. ഓരോ സമ്മാനത്തിനും കുറച്ചു വര്‍ഷങ്ങളുടെയല്ല, ദശാബ്ദങ്ങളുടെ കഥ പറയാനുണ്ട്. കഠിനമായ പരിശീലനം, ആശങ്കകള്‍ നിറഞ്ഞ ബാക്‌സ്റ്റേജ് അനുഭവം, ക്ഷീണിച്ച, ഉറക്കമില്ലാത്ത രാത്രികള്‍, മേക്കപ്പിന്റെയും വിയര്‍പ്പിന്റെയും ഗന്ധം, ജയ പരാജയങ്ങള്‍ എല്ലാറ്റിലുമുപരിയായി എന്റെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കഥകള്‍ പറയുന്നു ഇവയോരോന്നും. നിസ്വാര്‍ഥമായ സ്‌നേഹവും അനുഗ്രഹവും കൊണ്ട് എന്റെ ജീവിതത്തിലേയ്ക്കു കടന്നുവന്നവരാണ് എന്റെ ലോകം മനോഹരമാക്കിയത്’, വിഡിയോയ്‌ക്കൊപ്പം സിത്താര കുറിച്ചു.

സിത്താര പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. അര്‍പ്പണബോധവും കഠിനാധ്വാനവും കൊണ്ടു ഗായിക നേടിയെടുത്ത അംഗീകാരങ്ങള്‍ കണ്ട് നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. സിത്താരയുടെ മകള്‍ സാവന്‍ ഋതുവിനെയും വിഡിയോ ദൃശ്യങ്ങളിലുണ്ട്.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

26 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

27 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

57 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

2 hours ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago